കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ചീറ്റി? പരമ്പരാഗത വോട്ടുകളും ചോര്‍ന്നെന്ന് ബിജെപി, അഞ്ച് മണ്ഡലങ്ങളിലും

  • By
Google Oneindia Malayalam News

ഇത്തവണ കേരളത്തില്‍ ഉണ്ടായ ഉയര്‍ന്ന പോളിങ്ങ് ശതമാനം ശബരിമല വിഷയത്തിന്‍റെ അലയൊലിയാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇതിന് അവര്‍ ചൂണ്ടിക്കാണിക്കുന്നത് പൊന്നാനി, മലപ്പുറം, ഏറനാട്, വണ്ടൂര്‍ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോളിങ്ങ് ഉയര്‍ന്നില്ലെന്നതും.

വന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെവന്‍ ട്വിസ്റ്റ്!! കേരളത്തില്‍ ജയിക്കുന്ന മുന്നണി, ഐബി റിപ്പോര്‍ട്ട് പുറത്ത്! സീറ്റ് കണക്ക് ഇങ്ങനെ

എന്നാല്‍ ശബരിമല സുവര്‍ണാവസരമായിട്ടും പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നെന്നാണ് ബിജെപി വിലയിരുത്തല്‍. തിരുവനന്തപുരവും പത്തനംതിട്ടയും ഉള്‍പ്പെടെയുള്ള എ ക്ലാസ് മണ്ഡലങ്ങളിലും വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തിരിച്ചടി

തിരിച്ചടി

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂറ്റന്‍ പോളിങ്ങാണ് കേരളത്തില്‍ ഇത്തവണ രേഖപ്പെടുത്തിയത്. ബിജെപി പ്രതീക്ഷ വെയ്ക്കുന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇത്തവണ പോളിങ്ങ് ഉയരുകയും ചെയ്തു.കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ 65 ശതമാനം പോളിങ്ങ് മാത്രമാണ് നടന്നത്.

 സുവര്‍ണാവസരം

സുവര്‍ണാവസരം

എന്നാല്‍ ഇത്തവണ അത് 75 ശതമാനമായി. തിരുവനന്തപുരത്താകട്ടെ കഴിഞ്ഞ വര്‍ഷം 68 ശതമാനം പോളിങ്ങ് നടന്നപ്പോള്‍ ഇത്തവണ അത് 74 ആയി. ശബരിമല വിഷയമാണ് ഈ ഉയര്‍ന്ന പോളിങ്ങിന് പിന്നില്‍ എന്നാണ് ബിജെപിയുടെ അവകാശവാദം.

 മുതലാക്കാനായില്ല

മുതലാക്കാനായില്ല

എന്നാല്‍ ശബരിമല വിഷയം ഊതികത്തിച്ചിട്ടും പരാമ്പരാഗത വോട്ടുകള്‍ ചോര്‍ന്നതായാണ് പാര്‍ട്ടി വിലയിരുത്തല്‍. വിജയപ്രതീക്ഷ വെച്ച് പുലര്‍ത്തിയ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ന്യൂനപക്ഷ ഏകീകരണം തിരിച്ചടിയായെന്നും ബിജെപി കണക്കാക്കുന്നു.

 വോട്ട് ശതമാനം

വോട്ട് ശതമാനം

സ്വാധീന മണ്ഡലങ്ങളില്‍ അല്ലാതിരുന്നിട്ടും ചില മണ്ഡലങ്ങളില്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു തുടക്കത്തില്‍ ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ നാല് മണ്ഡലങ്ങള്‍ ഒഴിച്ചുള്ള മറ്റ് ഇടങ്ങളില്‍ പരാമ്പരാഗത വോട്ടുകളടക്കം ചോര്‍ന്നെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

 നാല് മണ്ഡലങ്ങള്‍

നാല് മണ്ഡലങ്ങള്‍

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങള്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതേസമയം തിരുവനന്തപുരത്ത് ന്യൂനപക്ഷ മേഖലകളില്‍ വോട്ടിങ്ങ് ശതമാനം കൂടിയത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നിവിടങ്ങളിലാണ് ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയത്. ഇവിടെ വോട്ടിങ്ങ് ശതമാനം 76 ആയിരുന്നു. അതേസമയം ബിജെപി പ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളില്‍ പോളിങ്ങ് ശതമാനം കുറഞ്ഞത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

 ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

നേമത്ത് മാത്രം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് ബിജെപി ഭൂരിപക്ഷം പ്രതീക്ഷത്.എന്നാല്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, നേമം എന്നിവിടങ്ങളില്‍ പോളിങ്ങ് ശതമാനം ഉയര്‍ന്നിട്ടില്ലെന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

 ന്യൂനപക്ഷ ഏകീകരണം

ന്യൂനപക്ഷ ഏകീകരണം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക സ്വാധീമായ മണ്ഡലങ്ങളാണ് ഇവ മൂന്നും. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ന്യൂനപക്ഷ ഏകീകരണം നടന്നെന്നും ബിജെപി കരുതുന്നുണ്ട്.

 വിശ്വാസികളുടെ വോട്ട്

വിശ്വാസികളുടെ വോട്ട്

വിശ്വാസികളുടെ വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ തിരഞ്ഞെടുപ്പിന്‍റെ അവസാന നാളുകളില്‍ ബിജെപി ശ്രമം നടത്തിയിരുന്നു. ആര്‍എസ്എസും ശബരിമല ഏകോപന സമിതിയും ശബിമല വിഷയം തിരഞ്ഞെടുപ്പ് അടുക്കവേ ആളികത്തിച്ചിരുന്നു.

 എന്‍എസ്എസ് നിലപാടും

എന്‍എസ്എസ് നിലപാടും

എന്നാല്‍ ആര്‍എസ്എസ് ഇടപെടല്‍ വിശ്വാസികളെ അകറ്റിയെന്ന വിലയിരുത്തലുകളും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നുണ്ട്.എന്‍എസ്എസ് നിലപാടും സംസ്ഥാന അടിസ്ഥാനത്തില്‍ അനുകൂലമായില്ലെന്നതും ബിജെപിക്ക് ആശങ്ക പകരുന്നതാണ്.

<strong>6 സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ</strong>6 സീറ്റില്‍ വിജയിക്കും, 8 ഇടത്ത് മുന്‍തൂക്കം!! എല്‍ഡിഎഫിന്‍റെ കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

English summary
bjps expectations election analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X