കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പുരസ്കാരം ബഹിഷ്കരിക്കാന്‍ താരങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് തീവ്രവാദികളെന്ന് ബിജെപി!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദേശീയ പുരസ്കാരം ബഹിഷ്കരിക്കാന്‍ താരങ്ങള്‍ക്കെതിരെ ബി ജെ പി , പിന്നിൽ തീവ്രവാദികൾ

ദേശീയ പുരസ്കാര വിതരണ ചടങ്ങില്‍ നിന്ന് താരങ്ങള്‍ വിട്ടുനിന്ന സംഭവത്തില്‍ വന്‍ നുണപ്രചരണവുമായി ബിജെപി. പത്തനംതിട്ട ബിജെപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചടങ്ങ് ബഹിഷ്കരിച്ചവര്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ബിജെപി ഉന്നയിച്ചത്.

പ്രസിഡന്‍റിന്‍റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ച് അതേ സ്റ്റേജില്‍ നിന്ന് അവാര്‍ഡ് വലിച്ചെറിയാനായിരുന്നു താരങ്ങളുടെ പദ്ധതി എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പോസ്റ്റ് വിവാദമായതോടെ പേജില്‍ നിന്നും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

വിട്ട് നിന്നത് 68 പേര്‍

വിട്ട് നിന്നത് 68 പേര്‍

ദേശീയ ചലചിത്ര പുരസ്കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 68 താരങ്ങളാണ് ചടങ്ങില്‍ നിന്നും വിട്ട് നിന്നത്. അവാര്‍ഡ് രാഷ്ട്രപതിയാണ് വിതരണം ചെയ്യുമെന്ന് ആദ്യം പറഞ്ഞ്രുന്നെങ്കിലും പിന്നീട് 11 പേര്‍ക്ക് മാത്രമേ അദ്ദേഹം നല്‍കുകയുള്ളൂവെന്നും ബാക്കി ഉള്ളവര്‍ക്ക് മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നുമായിരുന്നു അറിയിച്ചത്. മലയാളത്തിൽ നിന്നും പാർവ്വതിയും ഫഹദ് ഫാസിലും ദിലീഷ് പോത്തനും അടങ്ങുന്ന ഒരു വിഭാഗം ജേതാക്കളാണ് ദേശീയ പുരസ്ക്കാര വിതരണ ചടങ്ങിൽ നിന്നും വിട്ടുനിന്നിരിക്കുന്നത്. ചടങ്ങിന് മുൻപ് തീരുമാനം മാറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഇവർ നൽകിയ കത്ത് പരിഗണിക്കപ്പെട്ടില്ല. ജൂറി ചെയർമാനായ ശേഖർ കപൂർ നടത്തിയ മധ്യസ്ഥ ചർച്ചയും പരാജയപ്പെട്ടു. ഇതോടെ സർക്കാർ പരിപാടിയുമായി മുന്നോട്ട് പോയി. പ്രതിഷേധക്കാർ വേദിക്ക് പുറത്ത് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

വന്‍ ഗൂഢാലോചന

വന്‍ ഗൂഢാലോചന

താരങ്ങളുടെ ഈ നീക്കത്തിനെതിരെയാണ് ബിജെപി ഫേസ്ബുക്കിലൂടെ ആക്ഷേപം ഉന്നയിച്ചത്. പോസ്റ്റ് വായിക്കാം-
ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ബഹിഷ്‌കരിക്കല്‍ നാടകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വാര്‍ത്ത. ഫഹത് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിദോഷികമായി രണ്ടാള്‍ക്കും വന്‍ പണം ഓഫര്‍ ചെയ്യപ്പെട്ടതായി സംശയം.
അവാര്‍ഡിനൊന്നും തെരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷമിയാണ് പ്രധിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രധിഷേധ റാലിയെ പ്പറ്റി ഭാഗ്യലക്ഷമി ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരന്‍മാര്‍ പ്രധിഷേധത്തെ സ്വേഭാവികമായാണ് കണ്ടത്.

അവാര്‍ഡ് വാങ്ങി വലിച്ചെറിയാന്‍

അവാര്‍ഡ് വാങ്ങി വലിച്ചെറിയാന്‍

പ്രധിഷേധമെന്ന പേരില്‍ ആസൂത്രണം ചെയ്‌ത പ്രോഗ്രാം ഇങ്ങനെ.പ്രസിഡന്‍ഡിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന് ബാക്കിയുള്ളവര്‍ പ്രധിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.

ഇന്‍റലിജെന്‍സ് മുന്‍കൂട്ടി കണ്ടു

ഇന്‍റലിജെന്‍സ് മുന്‍കൂട്ടി കണ്ടു

എന്നാല്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ രാജ്യസ്നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികള്‍ക്ക് വലിയ തിരിച്ചടിയായി.

ഫഹദ് ഫാസില്‍ മുങ്ങി

ഫഹദ് ഫാസില്‍ മുങ്ങി

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടി വീഴുമെന്നായപ്പോള്‍ ഫഹത് ഫാസില്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി.

കോള്‍ഡ് ബ്ലഡഡ് യുദ്ധം

കോള്‍ഡ് ബ്ലഡഡ് യുദ്ധം

ഇന്റലിജന്‍സ് പ്രതിഷേധക്കാരെ ചടങ്ങില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കി, അവരുടെ പേരെഴുതിയ സീറ്റും എടുത്തു മാറ്റി. ഒരു കോള്‍ഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധര്‍ ഫഹതിലൂടെയും, ദാഗ്യലക്ഷിയിലൂടെയും ആസൂത്രണം ചെയ്തത്. അവരുടെ പ്ലാന്‍ വിജയിച്ചിരുന്നെങ്കില്‍ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിനും പാകിസ്ഥാനും കഴിഞ്ഞേനേ.
സംഗതിയുടെ നിജസ്ഥിതി അറിയാതെ, രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് കിട്ടാത്ത വിഷമത്തില്‍ നിന്ന ബാക്കി 66 പേരെയും ഫഹദും, ഭാഗ്യ ലക്ഷമിയും ചൂഷണം ചെയ്യുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

English summary
bjps facebook post regarding national award distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X