ബിജെപിയുടെ മാസ്റ്റർ പ്ലാൻ റെഡി! നേമം തിരിച്ച് പിടിക്കും, ഇറക്കുക ഈ വമ്പനെ, ഇടഞ്ഞ് സുരേന്ദ്രൻ, ആ സീറ്റ് വേണ്ട!
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായി എത്തിയ ശേഷമുളള ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനുമായി കച്ച മുറുക്കുകയാണ് ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനത്തിലേറെ വോട്ട് നേടുമെന്നും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കും എന്നുമാണ് അടുത്തിടെ കേരളത്തില്‍ എത്തിയ അമിത് ഷായുടെ അവകാശവാദം.
ഇക്കുറി വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. നിലവില്‍ കേരളത്തില്‍ ബിജെപിക്ക് എംഎല്‍എമാരില്ല. 2016ല്‍ നേമം മണ്ഡലം ഒ രാജഗോപാലിലൂടെ പിടിക്കാന്‍ സാധിച്ചത് മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എടുത്ത് പറയാനുളള നേട്ടം. 2021ല്‍ വി ശിവന്‍കുട്ടി ബിജെപിയില്‍ നിന്ന് നേമം തിരിച്ച് പിടിച്ചു. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാമത് നേമം തന്നെ ആണ്.
എന്നാല്‍ നേമത്ത് ഇക്കുറി കുമ്മനം രാജശേഖരനെ ഇറക്കാന്‍ ബിജെപി ആലോചിക്കുന്നില്ലെന്നാണ് സൂചന. കുമ്മനം ആറന്മുള സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. നേമം ഒരുവട്ടം കൂടി പിടിച്ചെടുക്കാന്‍ സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖര്‍ തന്നെ ഇറങ്ങിയേക്കും. തിരുവനന്തപുരത്ത് ബിജെപിക്ക് വിജയപ്രതീക്ഷയുളള മറ്റ് രണ്ട് മണ്ഡലങ്ങള്‍ വട്ടിയൂര്‍ക്കാവും കഴക്കൂട്ടവുമാണ്.

വട്ടിയൂര്‍ക്കാവില്‍ മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനോ ജനറല്‍ സെക്രട്ടറി എസ് സുരേഷിനോ ആണ് സാധ്യത കല്‍പ്പിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡണ്ടായതിന് ശേഷം പാര്‍ട്ടിയില്‍ നടപ്പിലാക്കിയ പുനസംഘടനയില്‍ വി മുരളീധരന്‍ വിഭാഗത്തെ വെട്ടി നിരത്തിയിരുന്നു. അതുകൊണ്ട് തന്നെ മുരളീധരന് സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല. സംസ്ഥാന അധ്യക്ഷന്റെ വലംകൈ കൂടിയാണ് എന്ന് എസ് സുരേഷിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
കൗതുകരമായ മത്സരം നടക്കാനുളള സാധ്യതയുളള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസ് കെ മുരളീധരനെ ആണ് വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുന്നത് എങ്കില്‍ സഹോദരിയും മുന്‍ കോണ്‍ഗ്രസ് നേതാവും കൂടിയായ പത്മജ വേണുഗോപാലിനെയാവും ബിജെപി ഇറക്കുക. അതല്ലെങ്കില്‍ തൃശൂരില്‍ ആകും പത്മജയ്ക്ക് സാധ്യത.
അതേസമയം തൃശൂരോ വട്ടിയൂര്‍ക്കാവോ തനിക്ക് വേണമെന്ന നിലപാടിലാണ് മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നാണ് വിവരം. നിലവില്‍ വര്‍ക്കലയിലാണ് കെ സുരേന്ദ്രനെ നേതൃത്വം പരിഗണിക്കുന്നത് എന്നാണ് വിവരം. എന്നാല്‍ വര്‍ക്കലയില്‍ മത്സരിക്കാനില്ലെന്നാണ് സുരേന്ദ്രന്‍ അറിയിച്ചിരിക്കുന്നത് എന്നാണ് സൂചന.
സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയ ശോഭാ സുരേന്ദ്രന്‍ പുതുക്കാടും എംടി രമേശ് കോഴിക്കോട് നോര്‍ത്തും മത്സരിച്ചേക്കും. കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും, തിരുവനന്തപുരം സെന്‍ട്രലില്‍ വിവി രാജേഷും ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന്‍ പിളളയും കണ്ണൂരില്‍ സികെ പത്മനാഭനും മത്സരിക്കാനാണ് സാധ്യത.
പിസി ജോര്‍ജിന് പൂഞ്ഞാര്‍ സീറ്റ് തന്നെ നല്‍കിയേക്കും. മകന്‍ ഷോണ്‍ ജോര്‍ജ് പാലാ മണ്ഡലത്തിലാകും മത്സരിക്കുക. ബിജെപിയുടെ സാധ്യതാ പട്ടിക പ്രകാരം തുഷാര്‍ വെളളാപ്പളളിയാകും കായംകുളം സീറ്റില്‍ മത്സരിക്കാന്‍ സാധ്യത.












Click it and Unblock the Notifications