ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ
രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ട് ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. അടുത്തിടെ പാർട്ടിയിൽ ചേർന്ന ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും സ്ഥാനാർത്ഥിത്വം നൽകിയിട്ടുണ്ട്. കുണ്ടറയിലാണ് റോബിൻ മത്സരിക്കുക. മറ്റ് സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ ഇങ്ങനെ

കാസർകോട് - അശ്വിനി എംഎൽ, കല്ല്യാശ്ശേരി - എ വി സനിൽകുമാർ, തളിപ്പറമ്പ് - എൻ ഹരിദാസ്, ധർമ്മടം - കെ രഞ്ജിത്ത്, തലശ്ശേരി - ഒ നിധീഷ്, കൂത്തുപറമ്പ് - അഡ്വ. ഷിജിലാൽ, മട്ടന്നൂർ - ബിജു ഏലക്കുഴി, കൽപ്പറ്റ - പ്രശാന്ത് മലവയൽ, കൊണ്ടോട്ടി - പി. സുബ്രഹ്മണ്യൻ, ഏറനാട് - അഡ്വ. എൻ ശ്രീപ്രകാശ്, മഞ്ചേരി - പത്മശ്രീ എം, പെരിന്തൽമണ്ണ - അഡ്വ. കെ പി ബാബുരാജ്, മങ്കട - ലിജോയ് പോൾ, മലപ്പുറം - അശ്വതി ഗുപതകുമാർ, വേങ്ങര - ജയകൃഷ്ണൻ വി എൻ, വള്ളിക്കുന്ന് - എം പ്രേമൻ മാസ്റ്റർ, തിരൂരങ്ങാടി - റിജു സി രാഘവ്, താനൂർ - ദീപ പുഴക്കൽ, തിരൂർ - കെ നാരായണൻ മാസ്റ്റർ, തവനൂർ - രവി തേലത്ത്, തൃത്താല - വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, പട്ടാമ്പി - അഡ്വ. പി മനോജ്, കോങ്ങാട് - രേണു സുരേഷ്, തരൂർ - സുരേഷ് ബാബു, ചിറ്റൂർ - പ്രാണേഷ് രാജേന്ദ്രൻ, ആലത്തൂർ - കെ വി പ്രസന്ന കുമാർ, ഗുരുവായൂർ - അഡ്വ. ബി ഗോപാലകൃഷ്ണൻ, വടക്കാഞ്ചേരി - അഡ്വ. ടി എസ് ഉല്ലാസ് ബാബു, ഒല്ലൂർ - ബിജോയ് തോമസ്, നാട്ടിക - സി സി മുകുന്ദൻ, പുതുക്കാട് - എനാഗേഷ്, ആലുവ - എം എ ബ്രഹ്മരാജ്, പറവൂർ - വത്സല പ്രസന്നകുമാർ, എറണാകുളം - പി ആർ ശിവശങ്കർ, ചങ്ങനാശ്ശേരി - ബി രാധാകൃഷ്ണമേനോൻ, ആലപ്പുഴ - എം ജെ ജോബ്, ആറന്മുള - കുമ്മനം രാജശേഖരൻ, കുണ്ടറ - ഡോ. റോബിൻ രാധാകൃഷ്ണൻ, കൊല്ലം - ഡോ. എൻ പ്രതാപ് കുമാർ












Click it and Unblock the Notifications