കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

Google Oneindia Malayalam News

കോട്ടയം: പാലായില്‍ പ്രചരണ ചൂട് കനക്കുകയാണ്. തിരഞ്ഞെടുപ്പിന് ഇനി 7 നാള്‍ മാത്രമാണ് ബാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പ്രചരണത്തിന് ഇറങ്ങുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുണ്ട്. ഇടതു-വലത് മുന്നണികളോട് പോരാടാന്‍ ഇക്കുറി ബിജെപിയും തങ്ങളുടെ 'ട്രംപ് കാര്‍ഡ്' തന്നെയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കുന്നത്. ത്രിപുര പിടിക്കാന്‍ ബിജെപിയെ സഹായിച്ച സുനില്‍ ദിയോധര്‍.

കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ചൊവ്വാഴ്ച സുനില്‍ ദിയോദര്‍ പാലായില്‍ എത്തും. സുനില്‍ മാത്രമല്ല ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും പാലായില്‍ ബിജെപിക്കായി പ്രചരണത്തിനിറങ്ങും. വിശദാംശങ്ങള്‍ ഇങ്ങനെ

 പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍

പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍

23 നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി നാല് നാള്‍ മാത്രമാണ് പ്രചരണത്തിന് ബാക്കിയുള്ളത്. 21 ന് ഗുരുദേവ സമാധി ആയതിനാല്‍ പ്രചരണം 20 ന് അവസാനിപ്പിക്കാന്‍ മുന്നണികള്‍ തിരുമാനിക്കുകയായിരുന്നു. ശക്തരായ നേതാക്കളെ തന്നെയാണ് ഇക്കുറി മൂന്ന് മുന്നണികളും പ്രചരണത്തിന് ഇറക്കുന്നത്. ബിജെപിക്കായി സുനില്‍ ദിയോധര്‍ ചൊവ്വാഴ്ച പാലായില്‍ എത്തും. രണ്ട് ദിവസം മണ്ഡലത്തില്‍ തുടരുന്ന അദ്ദേഹം നിരവധി യോഗങ്ങളില്‍ പങ്കെടുക്കും.

 ചില്ലറക്കാരനല്ല

ചില്ലറക്കാരനല്ല

ത്രിപുരയില്‍ 25 വര്‍ഷം നീണ്ട് നിന്ന ഇടതുമുന്നണി ഭരണത്തിന് അവസാനം കുറിച്ച് ബിജെപിയെ അധികാരത്തില്‍ ഏറ്റിയതിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് സുനില്‍. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജ്യ തലസ്ഥാനം ഭരിക്കുന്ന ആംആദ്മിയെ നിഷ്പ്രഭമാക്കി ഏഴ് സീറ്റുകളും ബിജെപിയിലെത്തിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും സുനിലായിരുന്നു.

 സിപിഎം സ്വാധീനം ഇല്ലാതാക്കി

സിപിഎം സ്വാധീനം ഇല്ലാതാക്കി

മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നിന്ന് സിപിഎമ്മിന്‍റെ സ്വാധീനം ഇല്ലാതാക്കുന്നതിലും സുനിലിന്‍റെ പങ്ക് നിര്‍ണായകമായിരുന്നു. മോദി തരംഗം ആഞ്ഞടിച്ച 2014 ല്‍ നരേന്ദ്ര മോദിയുടെ പൊളിറ്റിക്കല്‍ ഏജന്‍റായി വാരാണാസിയിലും സുനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ത്രിപുരയുടേയും ആന്ധ്രയയുടേയും സഹചുമതലയും സുനിലിനുണ്ട്.

 പ്രചരണത്തിന് ഇറങ്ങുക ഇവര്‍

പ്രചരണത്തിന് ഇറങ്ങുക ഇവര്‍

സുനിലിന്‍റെ വരവ് ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പ്രതികരിച്ചു.സുനിലിനെ കൂടാതെ കേന്ദ്ര മന്ത്രി വി മുരളീധരന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു എന്നിവരും പാലായില്‍ ബിജെപിക്കായി പ്രചരണം നടത്തും. ഇവരെ കൂടാതെ എംപിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി, സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ഒ രാജഗോപാല്‍ എന്നിവരും പാലായില്‍ ബിജെപിക്കായി അണിനിരക്കും.

 ഹരി നേടിയ വോട്ട്

ഹരി നേടിയ വോട്ട്

കഴിഞ്ഞ തവണ ഹരി നേടിയ വോട്ടുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. 24,821 വോട്ടുകളായിരുന്നു ഹരി നേടിയത്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളായിരുന്നു.മൂവായിരത്തോളം വോട്ടുകളാണ് അധികമായി നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ എല്‍ഡിഎഫുമായി 6,966 വോട്ടിന്‍റെ വ്യത്യാസം മാത്രം. ഇതും ബിജെപിയുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്.

 വിജയ പ്രതീക്ഷ ഇങ്ങനെ

വിജയ പ്രതീക്ഷ ഇങ്ങനെ

പാലാ മണ്ഡലത്തിലെ രാമപുരം, തലപ്പാലം, എലിക്കുളം എന്നീ പഞ്ചായത്തുകളില്‍ ബിജെപിക്ക് നല്ല സ്വാധീനമുണ്ട്. ഒപ്പം പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളും ചേര്‍ന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്നാല്‍ 35,000-38,000 വോട്ടുകള്‍ വരെ നേടുന്ന മുന്നണിക്ക് വിജയിക്കാനാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

 ബിജെപിക്കൊപ്പമെന്ന് തുഷാര്‍

ബിജെപിക്കൊപ്പമെന്ന് തുഷാര്‍

കേരള കോണ്‍ഗ്രസിലെ തമ്മിലടിയും ശബരിമല വിഷയത്തിലെ എല്‍ഡിഎഫ് നിലപാടും എന്‍സിപിയിലെ പൊട്ടിത്തെറിയും ബിജെപിക്ക് ഗുണകരമായി ഭവിക്കുമെന്ന വിലയിരുത്തലും ഉണ്ട്.അതിനിടെ എന്‍ഡിഎയ്ക്ക് ഒപ്പമാണ് ബിഡിജെഎസ് എന്ന് തുഷാര്‍ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കി. എന്‍ഡിഎ കണ്‍വീനര്‍ എന്ന നിലയില്‍ അവിടെ പ്രചരണത്തിന് ഇറങ്ങുമെന്നും തുഷാര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയിലുള്ള അഭിപ്രായമാണെന്നും തുഷാര്‍ പറഞ്ഞു.

 എല്‍ഡിഎഫ് വിജയിക്കുമെന്ന് വെള്ളാപ്പള്ളി

എല്‍ഡിഎഫ് വിജയിക്കുമെന്ന് വെള്ളാപ്പള്ളി

തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ പിന്തുണ എല്‍ഡിഎഫിനാണെന്ന സൂചനയാണ് വെള്ളാപ്പള്ളി നടേശന്‍ നല്‍കിയത്.സമുദായാംഗങ്ങള്‍ക്കിടയില്‍ മാണി സി കാപ്പന് അനുകൂല തരംഗമുണ്ടെന്നും ഇതേ രീതിയില് മുന്നോട്ട് പോയാല്‍ വിജയിക്കാന്‍ സാധിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എന്‍സിപിയിലെ പൊട്ടിത്തെറിയില്‍ എല്‍ഡിഎഫില്‍ ക്യാംമ്പില്‍ ആശങ്ക; യുഡിഎഫിന്‍റെ കളിയെന്ന് ശശീന്ദ്രന്‍

കേന്ദ്രത്തിന് തിരിച്ചടി; കോണ്‍ഗ്രസ് നേതാവിന് കശ്മീരില്‍ പോകാന്‍ അനുമതി, ചീഫ്ജസ്റ്റിസും കശ്മീരിലേക്ക്

English summary
BJPs Sunil deodhar will lead election campaign in Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X