ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്ന് സീ ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭരണകക്ഷിയായ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നുമാണ് സര്‍വ്വേ ഫലം പറയുന്നത്.
കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി കിംഗ് മേക്കറാകും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളുടെ കൂറ്റന്‍ വിജയം നേടിയ ഇടത് മുന്നണി 65 മുതല്‍ 71 സീറ്റുകള്‍ വരെ നേടാനാണ് സാധ്യതയെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 140 നിയമസഭാ മണ്ഡലങ്ങളുളള സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം 71 ആണ്.
യുഡിഎഫിന് 60 മുതല്‍ 66 സീറ്റുകള്‍ വരെ ലഭിച്ചേക്കാം എന്നും സീ ഫോറിന്റെ സര്‍വ്വേ പ്രവചിക്കുന്നു. അതേസമയം എന്‍ഡിഎയ്ക്ക് 9 മുതല്‍ 14 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം ബിജെപിക്ക് 1 മുതല്‍ 3 വരെയാണ് പരമാവധി സീറ്റുകള്‍ കേരളത്തില്‍ ലഭിച്ചേക്കാം എന്ന് പറയുന്നത്. അപ്പോഴാണ് 14 വരെ സീറ്റുകളില്‍ ബിജെപി ജയിച്ചേക്കാം എന്നൊരു സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. മറ്റുളളവര്‍ക്ക് 2 സീറ്റ് കിട്ടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

എല്‍ഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യതയെന്നും യുഡിഎഫിന് 38 ശതമാനം വോട്ടും ലഭിക്കുമെന്നും സി ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നു. എന്‍ഡിഎ 21 ശതമാനം വോട്ട് നേടുമെന്നും ഈ സര്‍വ്വേ പറയുന്നു. മലബാറില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും. മധ്യ കേരളത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ ഉണ്ടാവുക. അതേസമയം എന്‍ഡിഎ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുക തെക്കന്‍ കേരളത്തിലാണെന്നും സീ ഫോര്‍ സര്‍വ്വേ പറയുന്നു.
സംസ്ഥാനത്ത് ഇതുവരെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത് 2016ല്‍ ആണ്. നേമം മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒരാജഗോപാല്‍ വിജയിച്ചത്. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ നേമം നിലനിര്‍ത്താനോ മറ്റെവിടെയെങ്കിലും വിജയിക്കാനോ ബിജെപിക്ക് സാധിച്ചിരുന്നില്ല. നേമം വി ശിവന്‍കുട്ടിയിലൂടെ ഇടതുപക്ഷം തിരിച്ച് പിടിച്ചു. ഇത്തവണ നേമം, പാലക്കാട്, മഞ്ചേശ്വരം അടക്കം ഒന്നിലധികം മണ്ഡലങ്ങളില്‍ ബിജെപി വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്.












Click it and Unblock the Notifications