സിപിഎമ്മിനെതിരെ പോസ്റ്റിട്ട് കുടുങ്ങി ബല്‍റാം; ഇനി അതിന് തയ്യാറാവില്ല
തിരുവനന്തപുരം: എകെജി വിവാദത്തില്‍ സിപിഎമ്മിനെ ആക്രമിക്കാനിട്ട ഫേസ്ബുക്ക് പോസ്റ്റ് ഒടുവില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമിന് തിരിച്ചടിയാകുന്നു. ബല്‍റാമിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയ കറുപ്പ് അണിയുമെന്ന സിപിഎം അണികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബല്‍റാം നടത്തിയ പരാമര്‍ശമാണ് തിരിച്ചടിയായത്.
കറുപ്പണിഞ്ഞുള്ള പ്രതിഷേധം സവര്‍ണബോധവും ശുദ്ധ വംശീയതയുമാണെന്ന് ബല്‍റാം അന്ന് സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഷുഹൈബ് വധത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് എംഎല്‍എമാര്‍ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കറുത്ത ബാഡ്ജ് ധരിച്ചാണ്. ഇതോടെ ഇവര്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ ബല്‍റാമിന് കഴിയാതെയായി.

താന്‍ നേരത്തെ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാനായി ബല്‍റാം മാത്രം പ്രതിഷേധ സൂചകമായ ബാഡ്ജ് ധരിച്ചില്ല. അതേസമയം, സിപിഎമ്മിനെതിരെ ബല്‍റാം പറഞ്ഞ കാര്യങ്ങളെല്ലാം യുഡിഎഫ് എംഎല്‍എമാര്‍ക്കും ബാധകമാവുകയും ചെയ്തു. പ്രതിഷേധത്തെ പരിഹസിച്ച് ബല്‍റാം നടത്തിയ പരാമര്‍ശം ഒടുവില്‍ ബല്‍റാമിനെ തന്നെ തിരിച്ചടിച്ച കാഴ്ചയാണ് നിയമസഭയില്‍ കണ്ടത്.
കറുപ്പ് നിറത്തെ വംശീയതയായി കണ്ട് പരിഹസിച്ച ബല്‍റാമിന് ഇനി ഒരിക്കലും കറുപ്പണിഞ്ഞ് പ്രതിഷേധിക്കാന്‍ കഴിയില്ല. എതിരാളികള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ വിനയാകുമെന്ന് ബല്‍റാമിന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പലപ്പോഴും വൈകാരികമായി ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന ബല്‍റാം അത്തരം ഉപദേശങ്ങള്‍ കേട്ടതായി നടിക്കാറുമില്ല.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications