കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരെ പോസ്റ്റിട്ട് കുടുങ്ങി ബല്‍റാം; ഇനി അതിന് തയ്യാറാവില്ല

  • By അന്‍വർ സാദത്ത്
Google Oneindia Malayalam News

തിരുവനന്തപുരം: എകെജി വിവാദത്തില്‍ സിപിഎമ്മിനെ ആക്രമിക്കാനിട്ട ഫേസ്ബുക്ക് പോസ്റ്റ് ഒടുവില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമിന് തിരിച്ചടിയാകുന്നു. ബല്‍റാമിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയ കറുപ്പ് അണിയുമെന്ന സിപിഎം അണികളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബല്‍റാം നടത്തിയ പരാമര്‍ശമാണ് തിരിച്ചടിയായത്.

മരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകംമരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകം

കറുപ്പണിഞ്ഞുള്ള പ്രതിഷേധം സവര്‍ണബോധവും ശുദ്ധ വംശീയതയുമാണെന്ന് ബല്‍റാം അന്ന് സിപിഎമ്മിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഷുഹൈബ് വധത്തില്‍ പ്രതിഷേധവുമായി യുഡിഎഫ് എംഎല്‍എമാര്‍ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കറുത്ത ബാഡ്ജ് ധരിച്ചാണ്. ഇതോടെ ഇവര്‍ക്കൊപ്പം പ്രതിഷേധിക്കാന്‍ ബല്‍റാമിന് കഴിയാതെയായി.

vtbalrammla

താന്‍ നേരത്തെ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാനായി ബല്‍റാം മാത്രം പ്രതിഷേധ സൂചകമായ ബാഡ്ജ് ധരിച്ചില്ല. അതേസമയം, സിപിഎമ്മിനെതിരെ ബല്‍റാം പറഞ്ഞ കാര്യങ്ങളെല്ലാം യുഡിഎഫ് എംഎല്‍എമാര്‍ക്കും ബാധകമാവുകയും ചെയ്തു. പ്രതിഷേധത്തെ പരിഹസിച്ച് ബല്‍റാം നടത്തിയ പരാമര്‍ശം ഒടുവില്‍ ബല്‍റാമിനെ തന്നെ തിരിച്ചടിച്ച കാഴ്ചയാണ് നിയമസഭയില്‍ കണ്ടത്.

കറുപ്പ് നിറത്തെ വംശീയതയായി കണ്ട് പരിഹസിച്ച ബല്‍റാമിന് ഇനി ഒരിക്കലും കറുപ്പണിഞ്ഞ് പ്രതിഷേധിക്കാന്‍ കഴിയില്ല. എതിരാളികള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ വിനയാകുമെന്ന് ബല്‍റാമിന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പലപ്പോഴും വൈകാരികമായി ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന ബല്‍റാം അത്തരം ഉപദേശങ്ങള്‍ കേട്ടതായി നടിക്കാറുമില്ല.

സോളാര്‍ കേസിന് ജീവന്‍ വെക്കുന്നു; സരിതയെ ഉടന്‍ ചോദ്യം ചെയ്യുംസോളാര്‍ കേസിന് ജീവന്‍ വെക്കുന്നു; സരിതയെ ഉടന്‍ ചോദ്യം ചെയ്യും

</a><a class=ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു..." title="ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു..." />ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു...

English summary
V T Balram MLA says No to black badge in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X