തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
തിരുവനന്തപുരം: മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിയുള്ള ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളുമായി ബന്ധപെട്ടാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധിക്കുന്നത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിനായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയത്.
പരിപാടി നടക്കുന്ന വേദിക്കരികരില്‍ നിന്നും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേമത്തും സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടികാട്ടി. കരമന-കളിക്കാവിള നാലുവരി പാതയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയത്.












Click it and Unblock the Notifications