Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; 4 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സംഭവത്തിൽ നാല് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായിട്ടാണ് ഗവർണർ കേരളത്തിലേക്ക് തിരിച്ചെത്തിയത്. അതിനിടയിലാണ് വീണ്ടും എസ് എഫ് ഐയുടെ പ്രതിഷേധം. അതേസമയം സംഭവത്തിൽ ശക്തമായി തന്നെ ഗവർണറും പ്രതികരിച്ചു.

arifkhan2-

എസ് എഫ്‌ ഐ പ്രതിഷേധം തുടര്‍ന്നാല്‍ താന്‍ വാഹനത്തില്‍ നിന്ന് ഇനിയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമെന്ന് ഗവർണർ ആരിഫ് ഖാൻ പറഞ്ഞു. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാം. കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് താൻ പ്രതികരിച്ചത്. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും. അത് തന്റെ ഭരണപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+