കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് തല്ലിക്കൊല്ലേണ്ട കുറ്റമാണോ? സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലി...

ഒരു വർഷം മുമ്പ് കരകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയവർക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഈ ചോദ്യം ചർച്ച ചെയ്യുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാണിക്കലും വാഹനം വാഹനം തടയലുമെല്ലാം കേരളത്തിൽ സർവ്വസാധാരണമായ പ്രതിഷേധ മാർഗങ്ങളാണ്. കേരളം ഭരിച്ച മുഖ്യമന്ത്രിമാരും മന്ത്രിമാരും നിരവധിതവണ ഈ പ്രതിഷേധങ്ങളെ നേരിട്ടവരുമാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിക്കുന്നത് തല്ലിക്കൊല്ലേണ്ട കുറ്റമാണോ എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചോദ്യം.

ഒരു വർഷം മുമ്പ് കരകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയവർക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഈ ചോദ്യം ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ അന്ന് സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയിരുന്നു. പിന്നീട് പോലീസ് എത്തിയാണ് യുവമോർച്ച പ്രവർത്തകരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം പ്രവാസിയായ ബിജെപി പ്രവർത്തകനിൽ നിന്നും മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി ഉയർന്നതോടെ കരകുളത്തെ സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

 കരിങ്കൊടി കാണിച്ചാൽ...

കരിങ്കൊടി കാണിച്ചാൽ...

''മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിക്കാൻ വന്നവരുടെ അവസ്ഥ ഇതാണെങ്കിൽ, മുഖ്യമന്ത്രിയെ വധിക്കാൻ വരുന്ന ബിജെപി പ്രവർത്തകൻ കൃഷ്ണകുമാറിന്റെ അവസ്ഥ എന്തായിരിക്കുമെന്ന്'' ചോദിച്ചാണ് സൈബർ സഖാക്കൾ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് തല്ലുന്ന രംഗങ്ങളാണ് ഈ വീഡിയോയിലുള്ളത്. പോലീസ് നോക്കിനിൽക്കെയായിരുന്നു സിപിഎം പ്രവർത്തകരുടെ ഗുണ്ടായിസം.

 വീഡിയോ...

വീഡിയോ...

ഒരു വർഷം മുമ്പുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞദിവസം മുതലാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്. മറ്റൊന്നുമല്ല, ബിജെപിക്കാരൻ മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി ഉയർത്തിയതായിരുന്നു ഇതിനുപിന്നിലെ കാരണം. പ്രവാസിയായ കൃഷ്ണകുമാർ ഫേസ്ബുക്ക് ലൈവിൽ വന്ന മോശമായ രീതിയിൽ മുഖ്യമന്ത്രിയെ അപഹസിക്കുകയും അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ പിന്നീട് വിവാദമാവുകയും പോലീസ് കൃഷ്ണകുമാറിനെതിരെ കേസെടുക്കുകയും ചെയ്തു.

 നാട്ടിലേക്ക്...

നാട്ടിലേക്ക്...

എന്നാൽ മദ്യലഹരിയിലാണ് താൻ അതെല്ലാം പറഞ്ഞതെന്നും, മാപ്പ് ചോദിക്കുന്നുവെന്നും വ്യക്തമാക്കി തൊട്ടടുത്ത ദിവസം കൃഷ്ണകുമാറിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു. പക്ഷേ, മാപ്പ് വീഡിയോ കൊണ്ടൊന്നും കൃഷ്ണകുമാറിന്റെ പേരിലുള്ള കേസ് ഒഴിവാകില്ല. കൂടാതെ രണ്ടെണ്ണം അടിച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞതിനാൽ കൃഷ്ണകുമാറിന് വിദേശത്തെ ജോലിയും നഷ്ടമായി.

അൽപം കൂടിപോയില്ലേ..

അൽപം കൂടിപോയില്ലേ..

കൃഷ്ണകുമാറിന്റെ വധഭീഷണി വീഡിയോക്കെതിരെ സൈബർ സഖാക്കൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. സ്വഭാവികം, ആ വീഡിയോ കണ്ടാൽ ആരും പ്രതികരിച്ചുപോകും. പക്ഷേ, പണ്ട് യുവമോർച്ചക്കാരെ പഞ്ഞിക്കിട്ട വീഡിയോ ഷെയർ ചെയ്ത് വെല്ലുവിളി നടത്തുന്നത് ഒരൽപം കടന്നുപോയില്ലേ എന്നാണ് സൈബർ സഖാക്കകളോടുള്ള ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചാൽ തല്ലിക്കൊല്ലേണ്ട കുറ്റമാണോ? ആണെന്നാണ് ഒരുവിഭാഗം സിപിഎം അനുകൂലികളുടെ വാദം. കരിങ്കൊടി കാണിച്ചവർക്ക് ഇതാണ് അവസ്ഥയെങ്കിൽ വധഭീഷണി ഉയർത്തിയ കൃഷ്ണകുമാറിന്റെ അവസ്ഥ ആലോചിക്കാൻ വയ്യെന്നും ചിലർ പറയുന്നു.

 പറക്കും...

പറക്കും...

യുവമോർച്ചക്കാരെ തല്ലിയത് നന്നായെന്നും, ഇവരെ ജനങ്ങൾ കൈകാര്യം ചെയ്തുവിടണമെന്നുമായിരുന്നു ഒരാളുടെ കമന്റ്. കേരളത്തിൽ ഏറ്റവുമധികം കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചവരാണ് ഇതെല്ലാം പറയുന്നത്. എന്തായാലും മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാറിനെ കൈയിൽ കിട്ടിയാൽ അയാൾ നിലംതൊടില്ലെന്നും, സഖാക്കൾ പറപ്പിക്കുമെന്നുമുള്ള കമന്റുകളും, പ്രതിഷേധക്കാരെ തല്ലിയ സിപിഎം പ്രവർത്തകരെ വിമർശിച്ചുള്ള കമന്റുകളും ഈ വീഡിയോ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English summary
black flag protest; yuvamorcha workers attacked by cpim, video goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X