കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബ്ലാക്ക് ഫംഗസിനെ' ഭയപ്പെടേണ്ടതില്ല- എന്തുകൊണ്ട്? ഡോ ബി ഇക്ബാല്‍ വിശദീകരിക്കുന്നു

Google Oneindia Malayalam News

കോട്ടയം: കൊവിഡ് മഹാമാരിയോടൊപ്പം തന്നെ വലിയ ആശങ്കയാണ് ഇപ്പോള്‍ ബ്ലാക്ക് ഫംഗസിനെ പറ്റിയും ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച രണ്ടായിരത്തോളം പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു എന്നും അവരില്‍ 52 പേര്‍ മരിച്ചു എന്നും ഉള്ള വാര്‍ത്തകള്‍ വന്നതോടെയാണ് ആശങ്കകള്‍ ഉയര്‍ന്നത്.

ഏറ്റവും അധികം ഓക്സിജൻ കിടക്കകൾ... രാജ്യത്ത് നന്പർ വൺ ആകാൻ അമ്പലമുഗളിലെ താത്കാലിക കോവിഡ് ആശുപത്രിഏറ്റവും അധികം ഓക്സിജൻ കിടക്കകൾ... രാജ്യത്ത് നന്പർ വൺ ആകാൻ അമ്പലമുഗളിലെ താത്കാലിക കോവിഡ് ആശുപത്രി

'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്'അതിൽ ഒരു മര്യാദകേടുണ്ട്'; സത്യപ്രതിജ്ഞ ചടങ്ങിൽ ചർച്ചകൾ കൊഴുക്കുന്നു- കെജെ ജേക്കബിന്റെ വൈറൽ പോസ്റ്റ്

എന്നാണ് ഇത് സംബന്ധിച്ച് വലിയ ആശങ്കകള്‍ വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധനും പ്ലാനിങ് ബോര്‍ഡ് അംഗവും പബ്ലിക് ഹെല്‍ത്ത് ആക്ടിവിസ്റ്റും ആയ ഡോ ഇക്ബാല്‍ വ്യക്തമാക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് വിശദീകരിക്കുന്നത്. ഡോ ബി ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

'ബ്ലാക്ക് ഫംഗസ്' ഭയപ്പെടേണ്ടതില്ല

'ബ്ലാക്ക് ഫംഗസ്' ഭയപ്പെടേണ്ടതില്ല

കോവിഡ് രോഗികളിലും രോഗം ഭേദമായവരിലും കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ 2000 പേരെ രോഗം ബാധിച്ചെന്നും 52 പേർ മരണമടഞ്ഞെന്നും ചിലർക്ക് കാഴ്ചനഷ്ടപ്പെട്ടെന്നും ഡൽഹിയിലും രോഗം ഒട്ടേറെപ്പെരെ രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങളിൽ ഭീതിപടർന്നു പിടിച്ചിരിക്കയാണ്.

പുതിയ രോഗമല്ല

പുതിയ രോഗമല്ല

യഥാർത്ഥത്തിൽ ഇതൊരു പുതിയ രോഗമല്ല, മ്യൂക്കർ മൈസീറ്റ്സ് (Mucormycetes) എന്ന ഫംഗസ് (Fungus) മൂലമൂണ്ടാകുന്ന മൂക്കർ മൈക്കോസിസ് (Mucormycosis) എന്ന രോഗമാണിത്. ഒരുതരം പൂപ്പൽ രോഗബാധയെന്ന് പറയാം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക. പ്രത്യേകിച്ച് മൂക്കിന് ചുറ്റും കറുത്ത നിറം കാണുന്നത് കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന പേരിലറിയപ്പെട്ടത്.

ആരിലൊക്കെ

ആരിലൊക്കെ

നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റിറോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾമൂലവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലാണ് ഫംഗസ് രോഗമുണ്ടാവാൻ സാധ്യതയുള്ളത്. ദീർഘകാലം ആശുപത്രിയിൽ പ്രത്യേകിച്ച് ഐ സി യുവിൽ കഴിയുന്നവർക്കുണ്ടാകുന്ന ആശുപത്രിജന്യ രോഗാണു ബാധയിൽ (Nosocomial Infection) പെടുന്നതാണ് മ്യൂക്കർ മൈക്കോസിസ്.

സ്റ്റിറോയിഡുകൾ

കോവിഡ് രോഗം മൂർച്ചിക്കുന്നവരിൽ കൂടുതലും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡ് നൽകേണ്ടി വരുന്നതുമാണ് ബ്ലാക്ക് ഫംഗസ് രോഗം കോവിഡ് രോഗികളിൽ കണ്ടു തുടങ്ങാനുള്ള പ്രധാന കാരണങ്ങൾ. പ്രമേഹ രോഗികളായ കോവിഡ് രോഗികളിലെ പ്രമേഹം നിയന്ത്രിക്കാനും സ്റ്റിറോയിഡ് മരുന്നുകൾ ഉചിതമായ സമയത്ത് മാത്രം നൽകാനും ശ്രദ്ധിച്ചാൽ മ്യൂക്കർ മൈക്കോസിസ് ഒഴിവാക്കാൻ കഴിയും. ഇപ്പോൾ ലഭ്യമായിട്ടുള്ള ഫലപ്രദമായ ആധുനിക ആന്റി ഫംഗൽ മരുന്നുകളുപയോഗിച്ച് മൂക്കർ മൈക്കോസിസ് ചികിത്സിച്ച് ഭേദപ്പെടുത്താനും കഴിയും. കേരളത്തിൽ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വരുന്നതിനാൽ അപൂർവമായി മാത്രമാണ് ഈ രോഗം റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത്.

കണക്കില്‍ വെറും 4,218... ശരിക്കും 61,000 കൊവിഡ് മരണങ്ങള്‍? ഗുജറാത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾകണക്കില്‍ വെറും 4,218... ശരിക്കും 61,000 കൊവിഡ് മരണങ്ങള്‍? ഗുജറാത്തിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഓക്‌സിജന്‍ സിലിണ്ടറുകളും കോണ്‍സെന്‍ട്രേറ്റുകളും വീട്ടില്‍ ഉപയോഗിക്കാം... പക്ഷേ, മുന്‍കരുതലുകള്‍ നിര്‍ബന്ധംഓക്‌സിജന്‍ സിലിണ്ടറുകളും കോണ്‍സെന്‍ട്രേറ്റുകളും വീട്ടില്‍ ഉപയോഗിക്കാം... പക്ഷേ, മുന്‍കരുതലുകള്‍ നിര്‍ബന്ധം

English summary
Black Fungus: No need for unnecessary fear, explain Dr B Ekbal. He says that,it is an existing issue and may not create issues in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X