വിഎം സുധീരന്റെ വീട്ടിൽ കൂടോത്രം! ഒമ്പതാമത്തെ വട്ടം!കുഴിച്ചിട്ടത് കോടിയേരി കൊടുത്തുവിട്ട ആളാകും എന്ന്
മിക്കവാറും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുവിട്ടതാകാനാണ് സാദ്ധ്യതയെന്നുമായിരുന്നു ഒരാളുടെ കമന്റ്.
തിരുവനന്തപുരം: മുൻ കെപിസിസി അദ്ധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വിഎം സുധീരന്റെ വീട്ടിൽ നിന്നും കൂടോത്രത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള പൂന്തോട്ടത്തിൽ നിന്നാണ് കൂടോത്രം ചെയ്ത ലോഹവസ്തുക്കൾ കണ്ടെത്തിയത്.
വീട്ടുവളപ്പിൽ നിന്നും ഇത്തരം വസ്തുക്കൾ കണ്ടെത്തിയ കാര്യം വിഎം സുധീരൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പൂന്തോട്ടത്തിലെ വാഴച്ചുവട്ടിൽ നിന്നും ഒരു കുപ്പിയിൽ അടക്കം ചെയ്ത നിലയിൽ ഇരുമ്പ് തകിടിൽ കൊത്തിയെടുത്ത കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ തുടങ്ങിയവ ലഭിച്ചെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ്....
ഒമ്പതാം തവണയാണ് ഇത്തരത്തിൽ കൂടോത്ര വസ്തുക്കൾ കണ്ടെത്തുന്നതെന്നും വിഎം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മുൻപ് മറ്റു പല രൂപങ്ങളായിരുന്നു ലഭിച്ചിരുന്നത്. തുടർച്ചയായി ഇങ്ങനെയുള്ള വസ്തുക്കൾ കണ്ടെത്തുന്നതിനാലാണ് ഇത്തവണ എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നതെന്നും, വസ്തുക്കൾ മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രങ്ങളും...
ഈ പരിഷ്കൃതകാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങി തിരിക്കുന്നവരെ കുറിച്ച് ആലോചിച്ച് നമുക്ക് സഹതപിക്കാമെന്നും വിഎം സുധീരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഫേസ്ബുക്കിലെ ചെറിയ കുറിപ്പിനോടൊപ്പം വീട്ടുവളപ്പിൽ നിന്ന് ലഭിച്ച വസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. കുറിപ്പിൽ പറഞ്ഞതുപോലെ ആൾരൂപങ്ങളും, കൈകളും, കണ്ണും, വെള്ളക്കലുകളുമെല്ലാമാണ് ചിത്രത്തിലുള്ളത്.

ഏറ്റെടുത്ത് സോഷ്യൽ മീഡിയ...
ഇത്തിരി ഗൗരവമായിട്ടാണ് വിഎം സുധീരൻ ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെങ്കിലും മലയാളികൾ അത് വേറെ ലെവലിലാണ് ഏറ്റെടുത്തത്. കൂടോത്ര സാമഗ്രഹികളും കുറിപ്പും പോസ്റ്റ് ചെയ്തതിന് പിന്നാലെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും ഒരു സിപിഎമ്മുകാരനായിരിക്കും ഈ കൂടോത്രം ചെയ്തിട്ടുണ്ടാകുകയെന്നും, മിക്കവാറും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞുവിട്ടതാകാനാണ് സാദ്ധ്യതയെന്നുമായിരുന്നു ഒരാളുടെ കമന്റ്.

ചാത്തൻസേവ...
സംഭവം ചാത്തൻസേവയാണെന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഈ പണികൾ കൊണ്ടാണ് സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനം പോയതെന്നും, ഇനിയും പണികൾ വരുമെന്നും ഇയാൾ പറയുന്നു. നേതാവിനെ കാത്തു കൊള്ളണമേ എന്നു പ്രാർത്ഥിക്കുന്ന ഇയാൾ പെരിങ്ങോട്ടുകര കാവിൽ പോകാൻ വിഎം സുധീരനെ ഉപദേശിച്ചിട്ടുമുണ്ട്.

മറുപണി...
കൂടോത്രം ചെയ്തവർക്ക് മറുപണി കൊടുക്കാൻ വിഎം സുധീരൻ ഒരു ജോത്സ്യനെ കാണണമെന്നായിരുന്നു ഒരു വിദ്വാന്റെ ഉപദേശം. മറുപടി കൊടുത്തില്ലെങ്കിൽ നമ്മൾ പ്രതികരണശേഷി നഷ്ടപ്പെട്ടവരാണെന്ന് അവർ വിചാരിക്കുമത്രേ. അതേസമയം, പ്രിയങ്കരനായ നേതാവിന് ഒരു പോറൽ പോലുമേൽക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകരും പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടൊന്നും വിഎം സുധീരന്റെ ജനപക്ഷ മനസും നിലപാടുകളും തകർക്കാനാവില്ലെന്നാണ് ഒരു കോൺഗ്രസുകാരന്റെ ഉറച്ച കമന്റ്.

ശുദ്ധ തട്ടിപ്പെന്നും...
സുധീരൻ പറഞ്ഞതുപോലെ ഇത് പാഴ്വേല അല്ലെന്നും, സംഭവം നടക്കുന്നതാണെന്നുമാണ് ചിലരുടെ അഭിപ്രായം. അതേസമയം, ഈ കൂടോത്രവും ചാത്തൻസേവയുമെല്ലാം ശുദ്ധ തട്ടിപ്പാണെന്ന് മറ്റു ചിലരും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും വിഎം സുധീരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കൂടോത്രമാണ് ഇപ്പോൾ ഫേസ്ബുക്കിലെ പ്രധാന ചർച്ചാവിഷയം. താമസിയാതെ ട്രോളൻമാരും വിഷയം ഏറ്റെടുക്കുന്നതോടെ കൂടോത്രം കത്തിക്കയറുമെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications