മന്ത്രവാദത്തിനിടെ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍
പത്തനംതിട്ട: മന്ത്രവാദത്തിനിടെ കൊളെജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനി ആതിര (19) മരിച്ച സംഭവത്തിലാണ് പെണ്‍കുട്ടിയടെ അമ്മയായ കുമ്പളാത്താമണ്‍ കലശക്കുഴിയില്‍ പ്രസന്നന്റെ ഭാര്യ ഉഷകുമാരി (40) യെ പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്.
പത്തനംതിട്ട സിഐ എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച വൈകിട്ട് ഉഷാ കുമാരിയെ അറസ്റ്റ് ചെയ്യത്. മന്ത്രവാദവുമായി ബന്ധപ്പെട്ട സാധന സാമഗ്രികള്‍, പൂക്കള്‍, തുണികള്‍ എന്നിവ ഇവര്‍ നശിപ്പിച്ചതായി പൊലീസ് പറയുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

ആതിരയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛന്‍ പ്രസന്ന കുമാര്‍, ഇദ്ദേഹത്തിന്റെ സഹോദരനും ഡിസിസി ഓഫീസ് സെക്രട്ടറിയുമായിരുന്ന വത്സലന്‍, മരുമകന്‍ മിതോഷ്, ബന്ധു വിക്രമന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ റിമാന്റിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 46 മുറിവുകളുണ്ടെന്ന് കണ്ടെത്തി. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു.












Click it and Unblock the Notifications