മന്ത്രവാദത്തിനിടെ പൊള്ളലേറ്റു; യുവതി അത്യാസന്ന നിലയില്‍, സംഭവം കോഴിക്കോട്
മന്ത്രവാദത്തിനായി ഒരുക്കിയ ഹോമകുണ്ഠത്തിലേക്ക് പെട്രോളൊഴിച്ചപ്പോഴാണ് തീ ആളിപ്പടര്‍ന്നത്. സമീപത്തുണ്ടായിരുന്ന ഷെമീനയുടെ വസ്ത്രത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.
കോഴിക്കോട്: മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റു. വടകര പുരമേരി സ്വദേശി ഷെമീനയെയാണ് ഗുരുതരമായി പൊള്ളലേറ്റ് നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി ഗുരുതരാവസ്ഥയിലാണ്. വിവാഹം നടക്കാതിരുന്നതിനെ തുടര്‍ന്ന് 'പരിഹാരത്തിനായി' വീട്ടില്‍ മന്ത്രവാദം നടത്തുകയായിരുന്നു.
മന്ത്രവാദത്തിനായി ഒരുക്കിയ ഹോമകുണ്ഠത്തിലേക്ക് പെട്രോളൊഴിച്ചപ്പോഴാണ് തീ ആളിപ്പടര്‍ന്നത്. സമീപത്തുണ്ടായിരുന്ന ഷെമീനയുടെ വസ്ത്രത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. മന്ത്രവാദം നടത്തിയ നജ്മക്കെതിരെ പോലീസ് കേസെടുത്തു.

മന്ത്രവാദം നടത്തിയ നജ്മയെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പുറമേരിയിലെ യുവതിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രാവദം നടത്തിയത്. വീട്ടുകാരാണ് വിവാഹം വൈകുന്നതിനെ തുടര്‍ന്ന് മന്ത്രവാദം നടത്താന്‍ തീരുമാനിച്ചതും മന്ത്രവാദിയെ വിളിപ്പിച്ചതും.












Click it and Unblock the Notifications