കോഴിക്കോട്ടെ ദുര്‍മന്ത്രവാദിനി പുറമേരി നജ്മ അറസ്റ്റില്‍,മന്ത്രവാദം രണ്ടാം വിവാഹത്തിന്;വീഡിയോ കാണാം
ദുര്‍മന്ത്രവാദത്തിനിടെ മാരകമായി പൊള്ളലേറ്റ വെള്ളയില്‍ സ്വദേശിനി ഷെമീന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട്: നാദാപുരത്തിനടുത്ത് മന്ത്രവാദത്തിനിടെ യുവതിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ദുര്‍മന്ത്രവാദിനി പുറമേരി സ്വദേശിനി നജ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇവരെ പുറമേരിയിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വെള്ളയില്‍ സ്വദേശിനിയായ യുവതിക്ക് ദുര്‍മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റത്.
ദുര്‍മന്ത്രവാദത്തിനിടെ മാരകമായി പൊള്ളലേറ്റ വെള്ളയില്‍ സ്വദേശിനി ഷെമീന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുള്ള ഷെമീന, തന്റെ രണ്ടാം വിവാഹം ശരിയാകാന്‍ വേണ്ടിയാണ് പുറമേരി സ്വദേശിനിയായ നജ്മയെ സമീപിച്ചത്. തുടര്‍ന്നാണ് രണ്ടാം വിവാഹം ശരിയാകാനായി നജ്മയുടെ വീട്ടില്‍ വെച്ച് മന്ത്രവാദം നടത്താന്‍ തീരുമാനിച്ചത്.

ദുര്‍മന്ത്രവാദം...
കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയായ ഷെമീനയുടെ ആദ്യ വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. എന്നാല്‍ ഇവരുടെ രണ്ടാം വിവാഹം ഇതുവരെയും ശരിയാകാതിരുന്നതിനെ തുടര്‍ന്നാണ് പുറമേരി സ്വദേശിനിയായ ദുര്‍മന്ത്രവാദിനി നജ്മയെ സമീപിക്കുന്നത്. കല്ല്യാണം ശരിയാകാനായി നജ്മയാണ് മന്ത്രവാദം നടത്താമെന്ന് നിര്‍ദേശിച്ചത്.

പെട്രോളൊഴിച്ചു...
നജ്മയുടെ നിര്‍ദേശ പ്രകാരമാണ് യുവതി മന്ത്രവാദത്തിന് തയ്യാറായത്. പുറമേരിയിലെ നജ്മയുടെ വീട്ടില്‍ വെച്ചായിരുന്നു മന്ത്രവാദം നടന്നത്. മന്ത്രവാദം നടക്കുന്നതിനിടെ വീട്ടിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച ഹോമകുണ്ഡത്തിലേക്ക് പെട്രോളൊഴിച്ച സമയത്താണ് യുവതിയ്ക്ക് പൊള്ളലേറ്റത്.

മന്ത്രവാദിനി അറസ്റ്റില്‍...
അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ദുര്‍മന്ത്രവാദിനി നജ്മയെ പുറമേരിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പര്‍ദ്ദ ധരിച്ച് മുഖം മറച്ച നജ്മ പോലീസ് ജീപ്പിലേക്ക് കയറുന്നതിന് മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നജ്മയുടെ വീട്ടില്‍ അന്ധവിശ്വാസത്തിന്റെ ഭാഗമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്ന് പ്രദേശവാസികളും ആരോപിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications