• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പട്ടിണിക്കിട്ട് കൊന്ന തുഷാര ദുർമന്ത്രവാദത്തിനും ഇരയായി! വൻ വഴിത്തിരിവ്, പോലീസ് അന്വേഷിക്കുന്നു!

ഓയൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഒന്നാകെ നടുക്കത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. 27കാരിയായ തുഷാരയാണ് ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ മരണത്തിന് കീഴടങ്ങിയത്.

ഭക്ഷണമില്ലാതെ അസ്ഥികൂടമായി മാറിയ തുഷാരയുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദത്തിനും പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ഭര്‍ത്താവായ ചന്തുലാലിന്റെ സഹോദരിക്കും മരണത്തില്‍ പങ്കുണ്ട് എന്നാണ് സൂചന.

പട്ടിണിക്കിട്ട് കൊന്നു

പട്ടിണിക്കിട്ട് കൊന്നു

രണ്ട് ലക്ഷം രൂപ സ്ത്രീധനം കൊടുക്കാത്തത് കൊണ്ട് തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീതാ ലാലും ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചും പട്ടിണിക്കിട്ടും മരണത്തിലേക്ക് തള്ളി വിട്ടത്. കഴിഞ്ഞ 21നായിരുന്നു തുഷാരയുടെ മരണം. ന്യൂമോണിയ ബാധിച്ച തുഷാരയ്ക്ക് സമയത്ത് ചികിത്സ നല്‍കാത്തത് കാരണം മരണം സംഭവിക്കുകയായിരുന്നു.

ദുർമന്ത്രവാദത്തിനും ഇരയോ

ദുർമന്ത്രവാദത്തിനും ഇരയോ

അമ്മായി അമ്മയായ ഗീതാ ലാലിന് ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തുഷാര ദുര്‍മന്ത്രവാദത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ താമസിക്കുന്ന വീട് അതീവ ദുരൂഹതകള്‍ നിറഞ്ഞത് ആയിരുന്നു.

ദുരൂഹമായ വീട്

ദുരൂഹമായ വീട്

കുരിശുമൂട്-പറണ്ടോട്ട് റോഡില്‍ നിന്ന് കുറച്ച് നടന്നാല്‍ ഇവരുടെ വീട്ടിലെത്താം.. ഒറ്റപ്പെട്ട് നിലയിലാണ് വീട്. വീടിന് ചുറ്റും കമ്പി വേലി കെട്ടിയിട്ടുണ്ട്. പുറത്ത് നിന്നുളള ആളുകളുമായി യാതൊരു ബന്ധവും വീട്ടുകാര്‍ സൂക്ഷിച്ചിരുന്നില്ല. ആളുകളെ അകറ്റി നിര്‍ത്താന്‍ വീടിന് ചുറ്റും തകരഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നു.

ഇടപാടുകാർ വീട്ടിലേക്ക്

ഇടപാടുകാർ വീട്ടിലേക്ക്

വീടിന് മുന്നിലെ ഇരുമ്പ് ഗേറ്റ് ചങ്ങല കൊണ്ട് സദാസമയവും പൂട്ടിയിട്ടിരിക്കും.ഗീതാ ലാലിന്റെ മന്ത്രവാദത്തിന്റെ ഇടപാടുകാര്‍ മാത്രമായിരുന്നു ആ വീട്ടിലേക്ക് വന്നിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീട് പുതിയത് പണിയുന്നതിന് വേണ്ടി പൊളിച്ച് മാറ്റിയിരിക്കുകയാണ്. ഇവരുടെ താമസം താല്‍ക്കാലിക ഷെഡില്‍ ആയിരുന്നു.

നാട്ടുകാർക്ക് പേടി

നാട്ടുകാർക്ക് പേടി

സമീപത്ത് തന്നെ പൂജ ചെയ്യുന്നതിന് വേണ്ടി പ്രത്യേക മുറി തയ്യാറാക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ വളരെ പേടിയോടെയാണ് ഈ വീടിനേയും വീട്ടുകാരേയും കണ്ടിരുന്നത്. ആഢംബര വാഹനങ്ങളില്‍ ആളുകള്‍ ഇവിടേക്ക് എത്താറുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അപരിചിതരായ ആളുകളായിരുന്നു മിക്കവരും.

ആയിരം രൂപയും ഒരു കോഴിയും

ആയിരം രൂപയും ഒരു കോഴിയും

ശത്രുക്കളെ ഇല്ലാതാക്കണം എങ്കില്‍ ഗീതാലാലിനെ കണ്ട് ഒരു കോഴിയേയും ആയിരം രൂപയും ഏല്‍പ്പിച്ചാല്‍ മതി എന്നായിരുന്നു നാട്ടുകാര്‍ അടക്കം പറഞ്ഞിരുന്നത്. പലപ്പോഴും മന്ത്രവാദത്തിന്റെ ഭാഗമായി കുരുതി കൊടുക്കുന്ന കോഴികളുടേയും പൂച്ചകളുടേയും തലകളും മറ്റ് ശരീര അവശിഷ്ടങ്ങളും ഈ വീടിന്റെ പരിസരത്ത് നാട്ടുകാര്‍ കണ്ടിരുന്നു.

സഹോദരിയും പീഡിപ്പിച്ചു

സഹോദരിയും പീഡിപ്പിച്ചു

ചന്തുലാലിന്റെ സഹോദരിയും തുഷാരയെ പീഡിപ്പിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരേയും പോലീസ് ചോദ്യം ചെയ്തേക്കും. വീട്ടിൽ നിന്ന് തുഷാരയുടെ കരച്ചിൽ പലപ്പോഴും കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. ഒരു ദിവസം ചന്തുലാൽ വീട്ടിലെത്തുമ്പോൾ തുഷാര കുറച്ച് ചോറ് കഴിക്കുകയായിരുന്നുവെന്നും എന്നാൽ ചന്തുലാൽ കാല് കൊണ്ട് തട്ടിത്തെറിപ്പിച്ച് തുഷാരയെ മർദിച്ചുവെന്നും അയൽക്കാർ പറയുന്നു.

പോലീസ് അനാസ്ഥ

പോലീസ് അനാസ്ഥ

27 തവണ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് അനാസ്ഥ കാണിച്ചുവെന്നും നാട്ടുകാർ പറയുന്നു. തുഷാരയ്ക്ക് ഏറെ നാളുകളായി ആഹാരം ലഭിച്ചിരുന്നില്ല എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല രണ്ട് കുട്ടികളുടെ അമ്മയായ തുഷാരയ്ക്ക് മരണപ്പെടുമ്പോള്‍ ഉണ്ടായിരുന്ന ഭാരം വെറും 20 കിലോ മാത്രമായിരുന്നു.

മർദനമേറ്റ പാടുകൾ

മർദനമേറ്റ പാടുകൾ

അസ്ഥികൂടം പോലെ ചുരുങ്ങിയ തുഷാരയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ സൂചനകളായി മുറിവും ചതവും ഉണങ്ങിയ പാടുകളും ഉണ്ടായിരുന്നു. പട്ടിണിയും ചികിത്സ നിഷേധവുമാണ് മരണ കാരണം. 2013ലാണ് തുഷാരയെ ചന്തുലാല്‍ വിവാഹം കഴിക്കുന്നത്. രണ്ട് ലക്ഷം രൂപയും 20 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കാം എന്നായിരുന്നു വിവാഹ സമയത്ത് തുഷാരയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്.

അതിക്രൂരമായ പീഡനം

അതിക്രൂരമായ പീഡനം

ഇതില്‍ 20 പവന്‍ സ്വര്‍ണം നല്‍കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ചന്തുലാല്‍ പണത്തിന് ആവശ്യപ്പെട്ടു. അപ്പോഴേക്കും വീടും പറമ്പും കാറും ചന്തുലാല്‍ വിറ്റിരുന്നു. ഇക്കാര്യം അറിഞ്ഞ തുഷാരയുടെ വീട്ടുകാര്‍ ബാക്കി പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ചന്തുലാലും അമ്മ ഗീതാ ലാലും തുഷാരയെ ശാരീരികമായും മാനസികമായി അതിക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കും! പ്രഖ്യാപനം നടത്തി എകെ ആന്റണി, ആവേശത്തിൽ കോൺഗ്രസ്

English summary
Police suspects black magic behind Thushara's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more