15കാരിയെ ബലാത്സംഗം ചെയ്ത മന്ത്രവാദി അറസ്റ്റില്‍

രാമചന്ദ്രന്റെ അടുത്ത ബന്ധുവും സുഹൃത്തിന്റെ മകളുമാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ ജോലിചെയ്തു വരികയായിരുന്നു. ഭാര്യവീട്ടിലില്ലാത്ത സമയത്തും മറ്റുമായി ഒന്നിലേറെ തവണ ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും തുടര്‍ന്ന് വിവരം കാസര്‍ക്കോട് വനിതാസെല്ലിനെ അറിയിക്കുകയുമായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ടോടെ കുമ്പള സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
രാമചന്ദ്രന്‍ അറസ്റ്റിലായതോടെ ഒരു സംഘം നാട്ടുകാര്‍ വീട്ടിനു നേരെ ആക്രമണം നടത്തുകയുണ്ടായി. വാതിലുകളും ജനലുകളും അടിച്ചു തകര്‍ത്ത സംഘം വീട്ടിനകത്തു കയറി ഫര്‍ണിച്ചര്‍ സാധനങ്ങളും ഇലക്ടോണിക് ഉപകരണങ്ങളും നശിപ്പിക്കകുയുണ്ടായി. വീട്ടിനു പുറമെ പാര്‍ക്ക് ചെയ്ത വാഹനങ്ങളും തകര്‍ത്തു. ഇതേത്തുടര്‍ന്ന് അമ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും വീടിന് കാവലേര്‍പ്പെടുത്തുകയും ചെയ്തു.
മസാങ്ങള്‍ക്ക് മുമ്പും വീടിനു നേരെ സമാനമായ ആക്രമണം നടന്നിരുന്നു. അതും ലൈംഗികാരോപണവുമായി ബന്ധപ്പെട്ടായിരുന്നു. രാമചന്ത്രന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മന്ത്രവാദവും പൂജയും മാത്രം തൊഴിലാക്കിയ ഇയാള്‍ക്ക് ചുരുങ്ങിയകാലകൊണ്ട് വന്‍സമ്പത്താണ് അടിഞ്ഞുകൂടിയത്.












Click it and Unblock the Notifications