കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തിന്റെ കറുത്ത അടയാളമാണ് സിഎജി റിപ്പോര്‍ട്ടിനെതിരെയുള്ള പ്രമേയമെന്ന് കൃഷ്ണദാസ്!!

Google Oneindia Malayalam News

തിരുവനന്തപുരം: സിഎജിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ജനാധിപത്യത്തിന്റെ കറുത്ത അടയാളമായി രേഖപ്പെടുത്തുമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. സിഎജിയെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ മുഖ്യമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. പ്രമേയം അവതരിപ്പിച്ചതിലൂടെ സര്‍ക്കാര്‍ കേരള നിയമസഭയെ കളങ്കപ്പെടുത്തി.

1

വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കിഫ്ബി വിദേശ വായ്പ എടുക്കുന്നതും മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നുമാണ് സിഎജി കണ്ടെത്തിയത്. ഇത് നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആരും പരിശോധന നടത്താന്‍ പാടില്ലെന്നും ഞങ്ങള്‍ എന്തും ചെയ്യുമെന്ന സര്‍ക്കാരിന്റെ അഹങ്കാര നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രാജഭരണമാണ് പിണറായി വിജയന്‍ നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

കിഫ്ബിക്കെതിരെ പ്രമേയം പാസാക്കിയ സഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണ്. കള്ളപ്പണം, കള്ളക്കടത്ത്, ഡോളര്‍ വ്യാപാരം എന്നിവയ്ക്ക് നേതൃത്വം കൊടുക്കുന്ന അധോലോക സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. ഇത് ചൂണ്ടിക്കാണിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. കേന്ദ്ര വിരുദ്ധ കാര്യങ്ങളില്‍ ഇരുകൂട്ടരും ചേര്‍ന്ന് രാവിലെ ഒന്നായി പ്രമേയം പാസാക്കും. ഉച്ചയ്ക്ക് ശേഷം പ്രമേയത്തെ എതിര്‍ക്കും.

അദാനിക്കെതിരെ രാവിലെ പ്രമേയം വന്നപ്പോള്‍ ഇരു കൂട്ടരും ഒന്നായി. ഉച്ചയ്ക്ക് ശേഷം സര്‍ക്കാരിന്റെ മറ്റൊരു പ്രമേയത്തെ എതിര്‍ത്തു.ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു അഡ്ജസ്റ്റ്മെന്റ് ഭരണമാണ് ഇരു കൂട്ടരും തമ്മില്‍ നടത്തിവരുന്നത്. പരാജയപ്പെട്ട പ്രതിപക്ഷത്തെയാണ് കാണാന്‍ സാധിക്കുന്നത്. പതിനാലാം നിയമസഭാ സമ്മേളനത്തിലൂടെ ഇരുകൂട്ടരും ഒന്നാണെന്ന് കാണാന്‍ സാധിക്കുന്നു. ഇതിന്റെ പ്രതിഫലനം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കാണാന്‍ സാധിക്കുമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

ഭരണഘടനാ സ്ഥാപനത്തിന് പ്രഫഷണലിസം ഇല്ല എന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. ഏത് ലോകത്താണ് ധനമന്ത്രി ജീവിക്കുന്നതെന്ന് കൃഷ്ണദാസ് ചോദിച്ചു. സംസ്ഥാനത്ത് ഇരു കൂട്ടരും തമ്മില്‍ ഒന്നിക്കുന്നതിന്റെ സൂചനയാണ് നിയമസഭയില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇവരുടെ സഖ്യത്തെപ്പറ്റി നോക്കിയാല്‍ ഇത് പ്രകടമാണ്. കേരളത്തിലും ഇവരുടെ അവിശുദ്ധ സഖ്യം വരുന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനം ആയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

English summary
black mark on democracy says pk krishnadas on resolution against cag report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X