കള്ളപ്പണക്കാരുടെ പട്ടികയില്‍ ഏഴ് മലയാളികളും... ആരൊക്കെ?
തിരുവനന്തപുരം: വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മുന്‍നിര സമ്പരില്‍ ഇടം തേടുന്ന മലയാളികള്‍ക്ക് കള്ളപ്പണത്തിന്റെ കാര്യത്തിലും പിന്നോട്ട് പോകാന്‍ പറ്റില്ലല്ലോ!
വിദേശ ബാങ്കുകളില്‍ ഉള്ള കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഏഴ് മലയാളികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായ നികുതി വകുപ്പാണ് ആന്വേഷിയ്ക്കുന്നത്.

- കോട്ടയം സ്വദേശിയും സഹോദരങ്ങളുമായ വ്യവസായികള്‍
- കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശ്വപത്രി ഉടമയുടെ ഭാര്യ
- തിരുവനന്തപുരം സ്വദേശിയായ ഒരു ഡോക്ടര്‍
- തൃശൂരിലെ ഒരു പ്രമുഖ വ്യവസായി
- ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ രണ്ട് മലയാളി സഹോദരങ്ങള്‍
ഇവരെ കുറിച്ചുള്ള അന്വേഷണമാണ് പുരോഗമിയ്ക്കുന്നത്. എല്ലാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
കള്ളപ്പണവുമായി ബന്ധപ്പെട്ട് 121 കേസുകളാണ് അന്വേഷിച്ചുകൊണ്ടിരിയ്ക്കുന്നത്. എച്ച്എസ്ബിസി ബാങ്കില്‍ നിന്ന് ലഭിച്ച അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിയ്ക്കുന്നത്.












Click it and Unblock the Notifications