കുഴല്‍പ്പണ വേട്ട...പിടികൂടിയ കാര്‍ വിട്ടയക്കും മുമ്പ് വീണ്ടും പരിശോധന!! പോലീസ് ഞെട്ടി!! വീഡിയോ
രഹസ്യഅറയില്‍ നിന്നു 48 ലക്ഷം രൂപ പോലീസിനു ലഭിച്ചു
കോഴിക്കോട്: കുഴല്‍പ്പണം പിടിച്ച കാര്‍ വിട്ടയക്കുന്നതിനു മുമ്പ് വീണ്ടും പരിശോധിച്ച പോലീസ് ഞെട്ടി. 48 ലക്ഷം രൂപയാണ് കാറിലെ രഹസ്യ അറയില്‍ നിന്നു പോലീസിനു ലഭിച്ചത്. രണ്ടു ലക്ഷം രൂപുയുടെ കുഴല്‍പ്പണം പിടികൂടിയ ശേഷം കാര്‍ വിട്ടയക്കാന്‍ ശ്രമിക്കവെയാണ് പോലീസിനു അജ്ഞാത ഫോണ്‍ വന്നത്. തുടര്‍ന്നു പോലീസ് വീണ്ടും പരിശോധന നടത്തുകയായിരുന്നു. കോഴിക്കോട് കുന്ദമംഗലം പോലീസാണ് 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.

എസ്‌ഐ വിമലും സംഘവുമാണ് വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നു രണ്ടു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. നാലു ദിവസം മുമ്പായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ജംഷീറിനെയും യൂനിസിനെയും അന്നു തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ കാര്‍ വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങളും തുടങ്ങിയിരുന്നു. ഇതിനിടെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ പി പൃഥ്വിരാജിനു വന്ന അജ്ഞാത ഫോണ്‍ കോള്‍ വരികയായിരുന്നു.

കാറിന്റെ രഹസ്യ അറയില്‍ കൂടുതല്‍ കുഴല്‍പ്പണം ഉണ്ടെന്നായിരുന്നു രഹസ്യസന്ദേശം. തുടര്‍ന്നു കോടതി അനുമതിയോടെ പോലീസ് വീണ്ടും കാര്‍ പരിശോധിച്ചു. മുന്‍ വശത്തുള്ള രഹസ്യ അറയില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച 48 ലക്ഷം രൂപ പോലീസിനു ലഭിക്കുകയായിരുന്നു. ഇതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പോലീസ് കോടതിയെ സമീപിച്ചു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications