വില്ല്യാപ്പള്ളിയിൽ കുഴൽപ്പണവേട്ട, വീണ്ടും ഒരു യുവാവ് കൂടി അറസ്റ്റിൽ
വടകര: വില്ല്യാപ്പള്ളി, ആയഞ്ചേരി ഭാഗങ്ങളിൽ വിതരണത്തിനെത്തിച്ച 460000 രൂപയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.നാദാപുരം കുളങ്ങരത്ത് കളത്തോട് താഴ കുനി ഹാരിസ്(26)നെയാണ് വടകര ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.

വില്ല്യാപ്പള്ളി അരയാക്കൂൽ താഴ വെച്ചാണ് പ്രതി പണവുമായി പിടിയിലാകുന്നത്. പണം വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റും,മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം എൻഫോഴ്‌സ് മെന്റിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications