കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളസാറിന് സ്വത്ത് 500കോടിക്കും മേലെ..! കേരളത്തിലേക്ക് കടത്തിയത് കോടികള്‍...! ഞെട്ടിക്കും..!!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: കോടികളുടെ നികുതി വെ്ട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളിയായ പിള്ള സാര്‍ എന്ന എംകെആര്‍ പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വെളിപ്പെടുത്താത്ത കോടികളുടെ സ്വത്ത് സംബന്ധിക്കുന്ന വിവരങ്ങളാണ് പരിശോധനയില്‍ ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്നത്. നാഗാലാന്‍ഡില്‍ അഡീഷണല്‍ എസ്പി ആയിരുന്നു എംകെആര്‍ പിള്ള

1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം..!ആളൊന്നിന് ആറായിരം വരുന്ന ഭക്ഷണം...!! ഹമ്പമ്പോ..എന്തൊരു കല്യാണം!!1.85 കോടിയുടെ സ്വർണ വിവാഹ വസ്ത്രം..!ആളൊന്നിന് ആറായിരം വരുന്ന ഭക്ഷണം...!! ഹമ്പമ്പോ..എന്തൊരു കല്യാണം!!

കോടികളുടെ സ്വത്ത്

കോടികളുടെ സ്വത്ത്

പിള്ളയുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ നാന്നൂറ് കോടിക്ക് മേലെയുള്ള സ്വത്തുക്കളുടെ വിവരങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. 150 കോടിയുടെ സ്വത്ത് വിവരങ്ങള്‍ മാത്രമേ പി്‌ളള വെളിപ്പെടുത്തിയിരുന്നുള്ളൂ.

ഹവാല പണം

ഹവാല പണം

കേരളത്തിന് പുറമേ കര്‍ണാടക, നാഗാലാന്‍ഡ്, ദില്ലി എന്നിവിടങ്ങളിലെ ശ്രീവത്സം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. നാഗാലാന്‍ഡില്‍ നിന്നും കേരളത്തിലേക്ക് കോടികളുടെ ഹവാല പണം കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു മാത്രം 100 കോടിയുടെ അനധികൃതസ്വത്താണ് കണ്ടെത്തിയത്.

അനധികൃത സ്വത്ത്

അനധികൃത സ്വത്ത്

ബെംഗളൂരുവില്‍ രണ്ട് ഫ്‌ളാററുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ദില്ലിയില്‍ മൂന്ന് ഫ്‌ളാറ്റുകള്‍, മുസോറിയും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയുടെ വിവരങ്ങളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. 5 ജ്വല്ലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയട്ക്കം ശ്രീവത്സം ഗ്രൂപ്പിനുണ്ട്.

കേന്ദ്ര ഫണ്ടുകൾ

കേന്ദ്ര ഫണ്ടുകൾ

അനധികൃത സ്വത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കങ്ങള്‍ ആദായ നികുതി വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു.കേന്ദ്രഫണ്ടില്‍ നിന്നുള്ള കോടികളുടെ പണം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സ്വന്തം പോക്കറ്റിലാക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്.

ബിനാമി ഇടപാട്

ബിനാമി ഇടപാട്

പിള്ളയുടെ പേരില്‍ വ്യാജ കമ്പനികളും ബിനാമി നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആദായ നികുതി വകുപ്പിനെ കൂടാതെ മറ്റു കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്താനും സാധ്യതയുണ്ട്. പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയ പോലീസ് വാഹനത്തെക്കുറിച്ചും അന്വേഷിക്കും

കടത്ത് പോലീസ് വണ്ടിയിൽ

കടത്ത് പോലീസ് വണ്ടിയിൽ

പോലീസ് ട്രക്ക് ഉപയോഗിച്ചാണ് കേരളത്തിലേക്ക് അടക്കം ഹവാല പണം പിള്ള കടത്തിയതെന്നാണ് കരുതുന്നത്. പന്തളത്ത് നിന്നും നാഗാലാന്‍ഡ് പോലീസിന്റെ വാഹനം റെയ്ഡിനിടെ കണ്ടെത്തിയിരുന്നു. പോലീസ് ഫണ്ടാണ് ഇയാള്‍ സ്വന്തം പോക്കറ്റിലാക്കിയതെന്ന് കരുതുന്നു

കേസെടുത്തു

കേസെടുത്തു

എംകെആര്‍ പിള്ളയുടെ മക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവര്‍ക്കെതിരെ ആദായ നികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. കോന്നി, ഹരിപ്പാട്, പന്തളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ശ്രീവത്സം ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നത്.

English summary
Black money founded from Income tax raid in MKR pillai's offices and homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X