കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സഹകരണ ബാങ്കുകളില്‍ കോടികളെത്തി'

കേരളത്തിലെ നിരവധി സഹകരണ ബാങ്കുകളില്‍ ചൊവ്വാഴ്ച രാത്രി ഒരുപാടുപേര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു.

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 500, 1,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ കേരളത്തിലെ ഒട്ടേറെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം നടന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ നിരവധി സഹകരണ ബാങ്കുകളില്‍ ചൊവ്വാഴ്ച രാത്രി ഒരുപാടുപേര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറയുന്നു. ഈവനിംഗ് ബ്രാഞ്ച് സൗകര്യമുള്ള ബാങ്കുകളിലാണ് ഈ കള്ളക്കളി കൂടുതലും നടന്നത്. ജില്ലാസഹകരണബാങ്കുകളുടെ ഒത്താശയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മുക്കം കുന്ദമംഗലം പ്രദേശങ്ങളില്‍ ചില വന്‍കിടനേതാക്കള്‍ നടത്തുന്ന ബാങ്കുകളില്‍ ഇടപാട് നടന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്.

k-surendran

കണ്ണൂര്‍ മലപ്പുറം ജില്ലകളില്‍ നിന്നും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലരും കറണ്ട് അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. റിസര്‍വ്ബാങ്ക് നിബന്ധനകള്‍ പാലിക്കാതെയാണ് നിലവില്‍ പല ബാങ്കുകളും പ്രവര്‍ത്തിക്കുന്നക്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നേ മതിയാവൂ. ഇതു സംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ക്കു നാളെ നല്‍കുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.


English summary
Black money investments in kerala co operative banks says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X