കള്ളപ്പണക്കേസില്‍ മനോരമക്ക് ക്ളീന്‍ ചിറ്റ്
ദില്ലി: കള്ളപ്പണ കേസില്‍ മനോരമ കുടുംബത്തിന് ക്ളീന്‍ ചിറ്റ്. കേന്ദ്ര ആദായ നികുതി വകുപ്പാണ് മനോരമയെ രക്ഷിച്ചത് എന്ന് വേണമെങ്കില്‍ പറയാം. കേസില്‍ മനോരമ കുടുംബാംഗങ്ങള്‍ക്കെതിരെ തെളിവില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ പട്ടികയിലാണ് കണ്ടത്തില്‍ കുടുംബത്തില്‍ നിന്നുള്ള കണ്ടത്തില്‍ മാമന്, അരുണ്‍ മാമന് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നത്.

ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച എട്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ജര്‍മനിയിലെ ലിഷന്സ്റ്റെന് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലാണ് മനോരമ കുടുംബാംഗവും ഉള്‍പ്പെട്ടത്.
മനോര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എംആര്‍എഫ് ടയേഴ്സിന്റെ കീഴ്ലുള്ള വെബ്സ്റ്റര്‍ ഫൗണ്ടേഷന്റെ പേരിലാണ് പണം ജര്‍മന്‍ ബാങ്കില്‍ നിക്ഷേപിച്ചത് എന്നാണ് വാര്‍ത്ത. 2009 ല്‍ തന്നെ ജര്‍മന്‍ സര്‍ക്കാര്‍ അക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യാ ഗവണ്മെന്റിന് കൈമാറിയിരുന്നു. എന്നാല്‍ വര്‍ഷം ആറ് കഴിഞ്ഞിട്ടാണ് ഇപ്പോള്‍ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
മനോരമ കുടുംബം കള്ളപ്പണം നിക്ഷേപിച്ചിട്ടില്ല എന്ന് ഇപ്പോഴും ആദായനികുതി വകുപ്പ് പറഞ്ഞിട്ടില്ല. തെളിവില്ലെന്ന് മാത്രമാണ് അനേവഷിച്ച് കണ്ടെത്തിയിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications