കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണക്കേസില്‍ മനോരമക്ക് ക്ളീന്‍ ചിറ്റ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കള്ളപ്പണ കേസില്‍ മനോരമ കുടുംബത്തിന് ക്ളീന്‍ ചിറ്റ്. കേന്ദ്ര ആദായ നികുതി വകുപ്പാണ് മനോരമയെ രക്ഷിച്ചത് എന്ന് വേണമെങ്കില്‍ പറയാം. കേസില്‍ മനോരമ കുടുംബാംഗങ്ങള്‍ക്കെതിരെ തെളിവില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ പട്ടികയിലാണ് കണ്ടത്തില്‍ കുടുംബത്തില്‍ നിന്നുള്ള കണ്ടത്തില്‍ മാമന്‍, അരുണ്‍ മാമന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നത്.

Malayala Manorama

ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിച്ച എട്ട് പേരെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

ജര്‍മനിയിലെ ലിഷന്‍സ്റ്റെന്‍ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലാണ് മനോരമ കുടുംബാംഗവും ഉള്‍പ്പെട്ടത്.

മനോര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എംആര്‍എഫ് ടയേഴ്‌സിന്റെ കീഴ്‌ലുള്ള വെബ്സ്റ്റര്‍ ഫൗണ്ടേഷന്റെ പേരിലാണ് പണം ജര്‍മന്‍ ബാങ്കില്‍ നിക്ഷേപിച്ചത് എന്നാണ് വാര്‍ത്ത. 2009 ല്‍ തന്നെ ജര്‍മന്‍ സര്‍ക്കാര്‍ അക്കൗണ്ട് വിവരങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന് കൈമാറിയിരുന്നു. എന്നാല്‍ വര്‍ഷം ആറ് കഴിഞ്ഞിട്ടാണ് ഇപ്പോള്‍ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മനോരമ കുടുംബം കള്ളപ്പണം നിക്ഷേപിച്ചിട്ടില്ല എന്ന് ഇപ്പോഴും ആദായനികുതി വകുപ്പ് പറഞ്ഞിട്ടില്ല. തെളിവില്ലെന്ന് മാത്രമാണ് അനേവഷിച്ച് കണ്ടെത്തിയിരിക്കുന്നത്.

English summary
Black money: Manorama gets clean chit from income tax department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X