സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ പിടിച്ചെടുത്തു
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അനധികൃത പണമിടപാട് നടത്തിയരുന്നവര്‍ പിന്‍മാറി നില്‍ക്കുകയായിരുന്നു.
കൊല്ലം: സിപിഎം പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് പത്ത് ലക്ഷം രൂപ. ഓപ്പറേഷന്‍ ഷൈലോക്ക് എന്ന പേരില്‍ കൊല്ലത്തും കരുനാഗപ്പള്ളിയിലും നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. റെയ്ഡില്‍ പുതിയകാവില്‍ നിന്ന് 60 ലക്ഷം രൂപയും തൊടിയൂരിലെ സിപിഎം പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ നിന്നും 10 ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു. മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അനധികൃത പണമിടപാട് നടത്തിയരുന്നവര്‍ പിന്‍മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷം പൂര്‍വ്വാതികം ശക്തമായി തന്നെ ഇത്തരം സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിന്‍റെ ഭാഗമായി നൂറോളം പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ അഞ്ച് മണിക്ക് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ സ്‌റ്റേഷന്‍ ചുമതലയുള്ള എസ്‌ഐമാര്‍ക്ക് ലിസ്റ്റ് നല്‍കുകയും ഏതാണ്ട് ആറ് മണിയോടുകൂടി റെയ്ഡ് ആരംഭിക്കുകയും ചെയ്യുകയായിരുന്നു. സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കൂടിയായ സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്നാണ് പത്ത് ലക്ഷം രൂപ കണ്ടെത്തിയിരിക്കുന്നത്. പുതിയ കാവില്‍ ചിട്ടി രാജു എന്ന പേരില്‍ അറിയപ്പെടുന്ന രാജുവിന്റെ വീട്ടില്‍ നിന്നാണ് 60 ലക്ഷം രൂപ പിടികൂടിയത്.












Click it and Unblock the Notifications