ആകാശത്ത് കറുത്ത പുക; സഫോടന ശബ്ദങ്ങള്‍ കേള്‍ക്കാം; നേപ്പാളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥി സംഘം
കലാപം രൂക്ഷമായ നേപ്പാളില്‍ നിന്ന് നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് മലയാളി അധ്യാപകന്. പഠന യാത്രയുടെ ഭാഗമായാണ് മുളന്തുരുത്തി നിര്‍മല കോളജിലെ 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും നേപ്പാളില്‍ എത്തിയത്. കലാപം രൂക്ഷമായതോടെ രക്ഷപ്പെടാനുള്ള വഴികള്‍ അടയുകയായിരുന്നു.
കലാപഭൂമിയായ കാഠ്മണ്ഡുവില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. എംഎസ്ഡബ്ലിയു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്. നിലവില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അധ്യാപകരില്‍ ഒരാളായ ലാലു പി ജോയി വണ്‍ ഇന്ത്യയോട് പറഞ്ഞു.
മൂന്നാം തീയതിയാണ് മുളന്തുരുത്തിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആറാം തീയതി നേപ്പാളില്‍ എത്തി. ഇവിടുത്തെ ഒരു കോളജുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തെ പരിപാടിക്ക് വേണ്ടിയാണ് നേപ്പാളില്‍ എത്തിയത്.

പ്രോഗ്രാമിന്റെ ഭാഗമായി കോളേജില്‍ ഏഴാം തീയതി എത്തി. കലാപം തുടങ്ങിയപ്പോള്‍ തന്നെ കോളജിലെ ആളുകള്‍ പറഞ്ഞിട്ട് ഞങ്ങള്‍ പെട്ടെന്ന് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. കലാപത്തിന്റെ നടുക്കുന്ന കാഴ്ചകള്‍ ഇവിടെ നിന്നുതന്നെ കാണാമായിരുന്നു. പാര്‍ലമെന്റ് മന്ദിരം അടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് തീയിട്ടതിന്റെ പുക ആകാശത്ത് ദൃശ്യമായിരുന്നു.
പ്രക്ഷോഭം ആരംഭിക്കുന്ന സമയത്ത് പാര്‍ലമെന്റ് മന്ദിരത്തിന് ഒന്നര കിലോമീറ്റര്‍ അടുത്ത് ആയിരുന്നു ഞങ്ങള്‍. തുടര്‍ന്ന് കലാപം രൂക്ഷമാകും എന്ന് മുന്നറിയിപ്പ് ഈ കോളജ് അധികൃതരില്‍ നിന്ന് ലഭിച്ചതോടെയാണ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങിയത്.
കാഠ്മണ്ഡുവില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാറി ബൈസേപാട്ടി എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിക്കുന്നത്. ഞങ്ങള്‍ നില്ക്കുന്ന സ്ഥലം ഇപ്പോള്‍ സേഫ് ആണ്. ഭക്ഷണവും ലഭിക്കുന്നുണ്ട്. വെടിവയ്പ്പിന്റെ ഒച്ചയും സ്ഫോടനങ്ങളും ബഹളങ്ങളും ഇവിടെ നിന്ന് കേള്‍ക്കാം. ആകാശം കറുത്ത പുക കൊണ്ട് മൂടിയിരിക്കുകയാണ്.
പതിമൂന്നാം തീയതി ഇവിടെനിന്നു പോകേണ്ടതായിരുന്നു. ഇപ്പോള്‍ പ്ലാന്‍ എല്ലാം തെറ്റിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തേക്ക് പോകരുതെന്നാണ് എംബസിയില്‍ നിന്നുള്ള കര്‍ശന നിര്‍ദേശം. ഭീകരമായ അന്തരീക്ഷത്തിന് ഒരു അയവ് ലഭിച്ചു എന്നാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്ത. സൈന്യം ഭരണം ഏറ്റെടുത്തിട്ടുണ്ട്. ഇന്നൊക്കെ ഇവിടെ കര്‍ഫ്യൂ ആണ്.
തിരിച്ചു മടങ്ങാന്‍ കാത്തിരിക്കണം എന്നാണ് ഇന്ത്യന്‍ എംബസിയില്‍ ഉള്ളവര്‍ പറയുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം പുറത്തിറങ്ങാനാണ് അവര്‍ പറഞ്ഞിരിക്കുന്നത്. തല്ക്കാലം മരുന്നുകളും ഭക്ഷണവും ഒക്കെ ഞങ്ങളുടെ കൈയിലുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര തല്ക്കാലം സാധ്യമല്ല. ഹൈവേയിലേക്ക് ഇറങ്ങാന്‍ ഇപ്പോഴത്തെ കലാപ സാഹചര്യത്തില്‍ കഴിയില്ല. കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തായാലും പ്രശ്നങ്ങള്‍ ഒതുങ്ങുന്നതുവരെ ഇവിടെ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications