കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറുത്ത സ്റ്റിക്കർ ഭീതി വിട്ടൊഴിയാതെ കേരളം... പിഞ്ചുകുട്ടികളുടെ ശരീരത്തിലും കറുത്ത സ്റ്റിക്കർ!

സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാകാമെന്നാണ് പോലീസിന്റെ നിഗമനം.

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ കറുത്ത സ്റ്റിക്കറുകൾ കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിക്കുന്നു. കഴിഞ്ഞദിവസം കൊല്ലം ചവറയിൽ പിഞ്ചുകുട്ടിയുടെ ദേഹത്ത് നിന്നും സമാനമായ സ്റ്റിക്കറുകൾ കണ്ടെടുത്തു. വീടുകളിൽ പ്രത്യക്ഷപ്പെട്ട രീതിയിലുള്ള അതേ സ്റ്റിക്കറുകൾ തന്നെയാണ് കുഞ്ഞിന്റെ ദേഹത്തും കണ്ടത്.

ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റ്... രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അഭിഭാഷക മാത്രമല്ല...ആരും തിരിഞ്ഞുനോക്കിയില്ലെന്ന വാർത്തകൾ തെറ്റ്... രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അഭിഭാഷക മാത്രമല്ല...

സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാകാമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം അമ്മവീട് ജങ്ഷന് സമീപത്തെ ഒരു വീടിന്റെ ജനാലയിലും സമാനരീതിയിൽ സ്റ്റിക്കർ കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസവും സ്റ്റിക്കർ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സംശയം...

സംശയം...

ജനാലകളിൽ കണ്ടെത്തിയ അതേ സ്റ്റിക്കറുകൾ തന്നെയാണ് ചവറയിൽ കുഞ്ഞിന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുടെ അടയാളമാണ് സ്റ്റിക്കറുകളെന്ന പ്രചരണത്തിന് പിന്നാലെ ഇത്തരത്തിൽ സ്റ്റിക്കറുകൾ കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

 വിവിധ ഭാഗങ്ങളിൽ...

വിവിധ ഭാഗങ്ങളിൽ...

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്റ്റിക്കർ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കാസർകോട് സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളിലാണ് സ്റ്റിക്കർ കണ്ടെത്തിയത്. ഇതിനു പിന്നാലെ കോട്ടയത്തും, എറണാകുളത്തും സ്റ്റിക്കറുകൾ കണ്ടെത്തിയ സംഭവമുണ്ടായി.

സിസിടിവി...

സിസിടിവി...

എന്നാൽ കാസർകോട്ടെ സ്റ്റിക്കറുകൾക്ക് പിന്നിൽ സിസിടിവി കച്ചവടക്കാരാണെന്നാണ് ചിലരുടെ ആരോപണം. ഒരു സിസിടിവി വ്യാപാരിയാണത്രേ കാസർകോട്ടെ സ്റ്റിക്കർ പ്രചരണം കൊഴുപ്പിക്കുന്നതെന്നും ചിലർ പറയുന്നു.

 പ്രചരിച്ചിരുന്നത്

പ്രചരിച്ചിരുന്നത്

സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവി ക്യാമറകളുടെ പരസ്യവും പ്രചരിച്ചതാണ് ഇത്തരമൊരു സംശയത്തിന് കാരണം. വീടുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതിയുള്ള പരസ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചിരുന്നത്. ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കാനും സിസിടിവി വിൽപ്പന പൊടിപൊടിക്കാനുമാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്നും സംശയമുണ്ട്.

ഭയപ്പെടേണ്ട....

ഭയപ്പെടേണ്ട....

അതിനിടെ, ജനൽ ചില്ലുകളിലെ സ്റ്റിക്കറുകൾ സാധരണയാണെന്നാണ് ഗ്ലാസ് വ്യാപാരികൾ പറയുന്നത്. ഇത്തരം സ്റ്റിക്കറുകൾ നീക്കം ചെയ്യാറില്ല. പിന്നീട് വീട്ടുടമസ്ഥരോ ജനാലയിൽ ഉറപ്പിക്കുന്ന ജോലിക്കാരോ ഇത് ശ്രദ്ധിക്കുകയുമില്ല. പിന്നീട് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുമ്പോഴാണ് സ്റ്റിക്കറുകൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപക്ഷേ മിക്ക വീടുകളിലെയും ജനൽ ചില്ലുകളിൽ ഇത്തരം ചെറിയ സ്റ്റിക്കറുകൾ കണ്ടേക്കുമെന്നും ഗ്ലാസ് വ്യാപാരികൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ആശങ്ക വേണ്ടെന്ന്...

ആശങ്ക വേണ്ടെന്ന്...

സ്റ്റിക്കർ പ്രചരണം വ്യാപകമായതോടെ സംസ്ഥാന പോലീസ് മേധാവിയും മുഖ്യമന്ത്രിയും സംഭവത്തിൽ പ്രതികരണം നടത്തിയിരുന്നു. സ്റ്റിക്കറുകൾ കണ്ടാൽ ആശങ്ക വേണ്ടെന്നും, വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം.

ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...ബ്രൂണൈ മന്ത്രിമാരായി മലപ്പുറത്തിന്റെ മകളും മരുമകനും! അതിസമ്പന്ന രാജ്യത്തെ മന്ത്രിമാർ...

English summary
black sticker found in chavara, kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X