വീടുകളിൽ കറുത്ത സ്റ്റിക്കർ, പോലീസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: കവര്‍ച്ചാസംഘം സ്റ്റിക്കറൊട്ടിച്ച് വീടുകള്‍ അടയാളപ്പെടുത്തുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തി. ഇതേകുറിച്ച് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണ്.

തളങ്കര ഹൊന്നമൂലയിലെ പാണലം നൂറുദ്ദീന്റെ വീട്ടിലെ ജനാലയില്‍ രണ്ട് കറുത്ത സ്റ്റിക്കറുകള്‍ ഒട്ടിച്ച നിലയിലാണ്. സ്റ്റാമ്പ് വലിപ്പത്തിലുള്ളതാണ് ഇവ. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബേവിഞ്ചയിലെ ഇസ്മായിലിന്റെ വീട്ടിലെ ജനാലയില്‍ ഇന്ന് രാവിലെ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗര്‍ പൊലീസ് ഇത് പരിശോധിച്ച് അന്വേഷണം തുടങ്ങി. മൊഗ്രാല്‍ യുനാനി ആസ്പത്രിക്ക് സമീപത്തെ ഒരു വീട്ടില്‍ സമാന രീതിയിലുള്ള സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് കൊളവയലിലെ ഒരു വീട്ടിലും കഴിഞ്ഞ ദിവസം സ്റ്റിക്കര്‍ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.












Click it and Unblock the Notifications