അമ്മയുടെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് ബിന്ധ്യ തോമസ്
അമ്പലപ്പുഴ: കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യ തോമസ് അമ്മയുടെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ജയിലില്‍ നിന്നും പള്ളിയിലെത്തി. കഴിഞ്ഞദിവസം റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയിലാണ് ബിന്ധ്യയുടെ മാതാവ് മോളി തോമസിനെ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടിത്തിനുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ബിന്ധ്യയുടെ അടുത്ത ബന്ധുക്കളൊന്നും മൃതദേഹം ഏറ്റവാങ്ങാനായി ആശുപത്രിയിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം വനിത ജയിലില്‍ കഴിഞ്ഞിരുന്ന ബിന്ധ്യ തോമസ് കോടതിയുടെ പ്രത്യേക അനുമതിയോടെ അന്തിമ ചടങ്ങുകള്‍ക്കായെത്തിയത്. ബിന്ധ്യ ചെന്നതിനുശേഷമാണ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്.

മൃതദേഹം പുന്നപ്ര പറവൂര്‍ സെന്റ് ജോസഫ് ഫെറോന ദേവാലയത്തില്‍ സംസ്‌കരിച്ചു. കേരളത്തിലെ വിവാദമായ കേസിലെ പ്രതി ആയതുകൊണ്ടുതന്നെ വമ്പിച്ച പോലീസ് സാന്നിദ്ധ്യത്തിലാണ് അന്തിമ ചടങ്ങുകള്‍ നടന്നത്. നിരവധിയാളുകള്‍ ബിന്ധ്യയെ കാണാനായി പള്ളിയിലും പരിസരത്തും എത്തിയിരുന്നു.
മാതാവിന്റെ മരണത്തിന് ഉത്തരവാദികള്‍ ആയവരെ പോലീസ് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നാണ് കരുതന്നതെന്ന് ബിന്ധ്യ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ബിന്ധ്യയുടെ മാതാവ് മുന്‍കാല നാടക നടികൂടിയായ മോളിയുടെ മരണം ആതമഹത്യയാണോ അപകടമരണമാണോ എന്നത് ഇപ്പോഴു വ്യക്തമല്ല. പല രഹസ്യങ്ങളും അറിയാവുന്നതുകൊണ്ട് ബിന്ധ്യയുടെ അമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്നു.












Click it and Unblock the Notifications