എല്ലാം ചെയ്തത് സുനി തന്നെ!! അപ്പൊ ഉന്നത ബന്ധം? അന്വേഷണം അവസാനിച്ചു? പോലീസ് പറയുന്നത്!
മാര്‍ട്ടിന്റെ സഹായത്തോടെ എല്ലാം ചെയ്തത് സുനിയാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഒരു മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതും.
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാം ചെയ്തത് മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെയെന്ന് പോലീസ്. സംഭവത്തിലെ ഉന്നത ബന്ധം പോലീസ് നിഷേധിച്ചു. ഒരു മാസത്തെ ആസൂത്രണത്തിനു ശേഷമാണ് സുനി നടിയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ബ്ലാക്‌മെയിലിങ് മാത്രമാണ് ലക്ഷ്യമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.
ഉന്നത ബന്ധം ഉണ്ടെന്ന ആരോപണം പാടേ നിഷേധിക്കുകയാണ് പോലീസ്. നിലവിലെ അന്വേഷണത്തില്‍ തൃപ്തി തോന്നുന്നില്ലെങ്കില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ സിനിമയിലെ പ്രമുഖ നടന് പങ്കുണ്ടെന്ന ആരോപണം വന്‍ വിവാദമായിരുന്നു.

മാര്‍ട്ടിന്‍ പങ്കാളിയായി
മാര്‍ട്ടിന്റെ സഹായത്തോടെ എല്ലാം ചെയ്തത് സുനിയാണെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഒരു മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതും.

ഉന്നത ബന്ധം ഇല്ല
ബ്ലാക്ക്‌മൈല്‍ മാത്രമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്. സംബവത്തില്‍ ഉന്നത ബന്ധമുണ്ടെന്ന ആരോപണം പോലീസ് നിഷേധിക്കുന്നുണ്ട്. പദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതും സുനി മാത്രമാണെന്നാണ് പോലീസ് പറയുന്നത്.

മൊബൈലില്‍ പകര്‍ത്തിയത്
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് ബ്ലാക്‌മൈല്‍ മാത്രമാണ് പിന്നിലെന്ന സൂചന ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.

സ്വാഗതം ചെയ്യുന്നു
നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നുന്നെങ്കില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാമെന്നും പോലീസ് പറയുന്നു. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം. പള്‍സര്‍ സുനിയുടെയും കൂടടു പ്രതിയായ വിജീഷിന്റെയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കനിരിക്കെയാണ് ഇക്കാര്യം പോലീസ് വ്യക്തമാക്കുന്നത്.

ആറ് പ്രതികള്‍
ഫെബ്രുവരി 17ന് രാത്രി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. മുഖ്യപ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications