റുക്‌സാനയ്ക്കും ബിന്ധ്യയ്ക്കും പ്രചോദനമായത് ബോഡിഗാര്‍ഡും ദൃശ്യവും
തിരുവനന്തപുരം: അടുത്തിടെ കേരളത്തില്‍ നടന്ന മിക്ക കൊലപാതക കേസുകളിലും കുറ്റകൃത്യം ഒളിപ്പിയ്ക്കുന്നതിന് പ്രതികള്‍ക്ക് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ദൃശ്യം പ്രേരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബ്ളാക്ക് മെയിലിംഗ് കേസില്‍ അറസ്റ്റിലായ റുക്‌സാനയ്ക്കും ബിന്ധ്യയ്ക്കും പ്രേരണയായത് മലയാളത്തിലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. കുറ്റകൃത്യം ഒളിപ്പിയ്ക്കാന്‍ 'ദൃശ്യ'വും ഫോണ്‍തട്ടിപ്പിന് 'ബോര്‍ഡിഗാര്‍ഡും' പ്രചോദനമായെന്ന് പ്രതികള്‍. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഇക്കാര്യം വ്യക്തമാക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോണ്‍ മാജിക് വോയിസില്‍ പെണ്‍ ശബ്ദം പുരുഷ ശബ്ദമാക്കാന്‍ പ്രചോദനമായത് ബോര്‍ഡി ഗാര്‍ഡിലെ ചില രംഗങ്ങള്‍. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴി തെറ്റിയ്ക്കാന്‍ ദൃശ്യത്തിലെ 'ജോര്‍ജ്ജുട്ടി' സഹായകമായി.

ദൃശ്യത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം മൊബൈല്‍ ഫോണ്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയ്ക്ക് മുകളിലേയ്ക്ക് എറിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നത്. ഒളിവില്‍ പോയ ബിന്ധ്യയും റുക്‌സാനയും ഇത് അനുകരിച്ചു. ആലുവയില്‍ നിന്ന് ദിണ്ഡിഗലിലേയ്ക്ക് പോകവെ കെഎസ്ആര്‍ടിസി ബസിലാണ് ഇരുവരും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത്.
മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്തപ്പോള്‍ ഇവര്‍ തിരുവനന്തപുരത്തേയ്ക്ക് വരികയാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ബസില്‍ നിന്ന് ഫോണ്‍മാത്രം പിടിച്ചെടുത്തതോടെ പൊലീസ് ഇളിഭ്യരായി. പളനിയാത്രയിലും ഇവര്‍ ഇതേ തന്ത്രം പ്രയോഗിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications