ബ്ലാക്ക്‌മെയിലിങ് കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍
തിരുവനന്തപുരം: ലൈംഗിക ബന്ധത്തിലേര്‍പ്പട്ട ദൃശ്യങ്ങള്‍കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ പ്രതി ഒളിച്ചുതാമസച്ചത് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍. മുന്‍ എംഎല്‍എയും കെപിസിസി സെക്രട്ടറിയും ആയ ശരത്ചന്ദ്രപ്രസാദിന്റെ പേരിലാണ് ഇയാള്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറിയെടുത്തിരുന്നത്.
ആളുകളെ ആകര്‍ഷിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും അത് ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുകയും ചെയ്യുന്ന സംഘത്തിലെ അംഗം ജയചന്ദ്രനാണ് പിടിയിലായത്. കേസില്‍ രണ്ട് സ്ത്രീകളും ഒരു അഭിഭാഷകനും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ വച്ചായിരുന്നു ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ അറിവോടെയല്ല പ്രതി ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചതെന്നാണ് ശരത്ചന്ദ്ര പ്രസാദ് പറയുന്നത്. ഒരു സിനിമ പ്രവര്‍ത്തകനാണ് പതിവായി മുറിയെടുക്കാന്‍ അനുവാദം നല്‍കാറുള്ളത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശരത്ചന്ദ്ര പ്രസാദ് പറയുന്നു.
കോണ്‍ഗ്രസ് നേതാവിന്റെ മുറിയില്‍ പിടികിട്ടാപ്പുള്ളിയെ താമസപ്പിച്ചത് രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. സ്പീക്കറുടെ മേല്‍നോട്ടത്തിലുള്ള എംഎല്‍എ ഹോസ്റ്റലില്‍ നടന്ന സംഭവം വിശദമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശരത്ചന്ദ്ര പ്രസാദും പിടികിട്ടാ പുള്ളിയും തമ്മിലുള്ള ബന്ധവും അന്വേഷിക്കണമെന്ന് കൊടിയേരി ആവശ്യപ്പെട്ടു.
വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണം എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ എംഎല്‍എമാര്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് പ്രകടനം നടത്തി.












Click it and Unblock the Notifications