Get Updates
Get notified of breaking news, exclusive insights, and must-see stories!

കസ്റ്റഡിയിലിരിക്കെ പോലീസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു, ബിന്ധ്യാസിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: കസ്റ്റഡിയിലിരിക്കെ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടൂവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ബിന്ധ്യാസ്. പോലീസുകാര്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് ബിന്ധ്യാസ് പറയുന്നത്. ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിച്ചു. പോലീസ് കംപ്ലയന്‍സ് അതോറിറ്റിക്ക് മുന്‍പാകെയാണ് ബിന്ധ്യാസ് പരാതി പറഞ്ഞത്.

ലൈംഗികമായി പീഡിപ്പിച്ചെന്നും രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അവര്‍ പറയുന്നു. തെളിവടങ്ങിയ രേഖകള്‍ പക്കലുണ്ടെന്നും ബിന്ധ്യാസ് മൊഴിയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയതടക്കമുള്ള രേഖകള്‍ കമ്മീഷനില്‍ ഹാജരാക്കാമെന്നും അവര്‍ വ്യക്തമാക്കി.

bindhyas-biju-ramesh

തന്റെ അമ്മയെ തൊട്ടടുത്ത മുറിയില്‍ ഇരുത്തിയാണ് തന്നെ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം മനോവിഷമത്തില്‍ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ബിന്ധ്യാസ് പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ച് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. തന്റെ ഫോണിലെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് പോലീസ് പലരില്‍ നിന്നും പണം തട്ടിയെന്നും ബിന്ധ്യാസ് പറയുന്നു.

പോലീസ് കസ്റ്റഡിയില്‍ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടൂവെന്നത് അതീവ ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ ബിന്ധ്യാസിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ബിന്ധ്യാസില്‍ നിന്നും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്തമാസം 15ന് സിറ്റിംഗ് നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+