കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക്ക് മെയിലിംഗ് കേസില്‍ ശരത്ചന്ദ്ര പ്രസാദിനെതിരെയും അന്വേഷണം

  • By Gokul
Google Oneindia Malayalam News

കൊച്ചി: ബ്ലാക്ക് മെയിലിംഗ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ശരത്ചന്ദ്ര പ്രസാദിനെതിരയും പോലീസ് അന്വേഷണം വരുന്നു. കേസിലെ മുഖ്യപ്രതികളിലൊരാളായ ജയചന്ദ്രനെ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയിലാണ് ജയചന്ദ്രന്‍ താമസിച്ചിരുന്നത്.

ജയചന്ദ്രനെ പരിചയമുണ്ടെങ്കിലും താന്‍ മുറിയെടുത്തു നല്‍കിയിട്ടില്ലെന്നായിരുന്നു നേരത്തെ ഇക്കാര്യത്തില്‍ ശരത്ചന്ദ്ര പ്രസാദിന്റെ വിശദീകരണം. എന്നാല്‍ ശരത്ചന്ദ്ര പ്രസാദ് തന്നെയാണ് മുറിയെടുത്ത് നല്‍കിയതെന്ന് ജയചന്ദ്രന്റെ സുഹൃത്തിന്റെ പിതാവ് വെളിപ്പെടുത്തിയോടെ ശരത്തിന്റെ നില പരുങ്ങലില്‍ ആയിരിക്കുകയാണ്.

sarath

ശരത്ചന്ദ്ര പ്രസാദിന് ജയചന്ദ്രനുമായുള്ള ബന്ധം പോലീസ് വിശദമായി പരിശോധിക്കും. അതിനിടെ ബ്ലാക്ക് മെയിലിങ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല എഡിജിപി പത്മകുമാറിന് കൈമാറി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നതര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്.

ബ്ലാക്ക് മെയില്‍ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയെക്കുറിച്ചും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. രവീന്ദ്രന്റെ ആത്മഹത്യാ കുറിപ്പില്‍ ബ്ലാക്ക് മെയില്‍ സംഘത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ജൂലൈ 17നാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തത്. രവീന്ദ്രന്റെ സുഹൃത്ത് സജികുമാറാണ് പോലീസിന്‍ ബ്ലാക്ക് മെയില്‍ സംഘത്തെക്കുറിച്ച് പരാതി നല്‍കിയത്.

English summary
Blackmailing case; Police enquiry on Sarathchandra Prasad's link with jayachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X