കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ളാക്ക്‌മെയില്‍ കേസ്: പ്രതികള്‍ തയ്യാറാക്കിയത് 21അശ്ലീല സിഡികള്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: അനാശാസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ളാക്ക്‌മെയില്‍ ചെയ്യാന്‍ ബിന്ധ്യാ തോമസും റുക്‌സാന ബി ദാസും ഉള്‍പ്പെട്ട സംഘം തയ്യാറാക്കിയത് 21 അശ്ലീല സിഡികള്‍. തട്ടിപ്പിനിരയായ പുരുഷന്‍മാര്‍ക്കൊപ്പം പ്രതികള്‍ കിടപ്പറ പങ്കിടുന്ന രംഗങ്ങളാണ് സിഡിയിലാക്കിയത്.

തങ്ങള്‍ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടില്ലെന്നും ഇത്തരം സിഡികള്‍ തങ്ങളുടെ കൈവശം ഇല്ലെന്നുമുള്ള ബിന്ധ്യയുടേയും റുക്‌സാനുയുടേയും വാദം പൊളിയുകയാണ്. കൂട്ടുപ്രതിയായ വി ജയചന്ദ്രന്റെ അറസ്റ്റോടെയാണ് റുക്‌സാനയുടെയും ബിന്ധ്യയുടേയും വാദം പൊളിഞ്ഞത്.

Bindhya , Ruksana

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിനുള്ള സാധ്യത തെളിഞ്ഞതോടെ ബിന്ധ്യയും റുക്‌സാനയും കൊച്ചിയില്‍ നിന്ന് മുങ്ങി. തട്ടിപ്പിന്റെ ഗൂഢാലോചന നടന്ന ബിന്ധ്യയുടെ ചിലവന്നൂരിലെ ഫഌറ്റില്‍ ജയചന്ദ്രനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഫെബ്രുവരിയില്‍ ജയചന്ദ്രന്‍ ഈ ഫ്ളാറ്റില്‍ താമസിച്ചതായും കണ്ടെത്തി. ബിന്ധ്യയുടെ ഫ്ളാറ്റിന് പുറമെ കേസിലെ മറ്റൊരു പ്രതിയായ സനിലന്റെ വടുതലയിലെ വീട്, ഓഫീസ് എന്നിവിടങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തി. ഇവര്‍ തയ്യാറാക്കിയ ഭൂരിഭാഗം സിഡികളും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവര്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ ഓരോന്നും വെവ്വേറ കേസുകളായി രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് പദ്ധതിയിടുന്നത്.

English summary
Blackmailing Gang created 21Obscene CDs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X