തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ ആക്രമണം!! കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്ക്!!
ബ്ലേഡ്കാരനായ പൂവാര്‍ സ്വദേശി ബിമലാണ് കുടുംബത്തെ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മൂന്നു വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ അനില്‍ കുമാര്‍ ബിമലില്‍ നിന്ന് പലിശയ്ക്കെടുത്തിരുന്നു.
നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് കുടുംബത്തിനു നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. നെയ്യാറ്റിന്‍കര സ്വദേശി അനില്‍ കുമാറിന്റെ കുടുംബത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. അനില്‍ കുമാറിനും ഭാര്യയ്ക്കും പുറമെ ഒമ്പതു വയസുള്ള മകള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.
ബ്ലേഡ്കാരനായ പൂവാര്‍ സ്വദേശി ബിമലാണ് കുടുംബത്തെ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മൂന്നു വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ അനില്‍ കുമാര്‍ ബിമലില്‍ നിന്ന് പലിശയ്ക്കെടുത്തിരുന്നു. മാസം 6000 രൂപ പലിയ്ക്കാണ് പണം വാങ്ങിയത്. മാസ പലിശയ്ക്ക് പുറമെ 75,000 രൂപ മൂന്നു ഗഡുക്കളായി നല്‍കിയിരുന്നു. ടിപ്പര്‍ ലോറി ഡ്രൈവറായ അനില്‍ കുമാര്‍ ബാക്കി തുക തിരികെ നല്കാന് സമയം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ചൊവ്വാഴ്ച പണം ചോദിച്ചെത്തിയ ബിമല്‍ അനില്‍ കുമാറിന്റെ ഭാര്യയോട് മോശമായി പെരുമാറി. ഇക്കാര്യം അറിഞ്ഞെത്തിയ ബിമലും അനിലും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അനിലിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്.
പരുക്കേറ്റ അനില്‍കുമാറും കുടുംബവും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിമലിനായി അന്വേഷണം പുരോഗമിക്കുകയാണ്. നെയ്യാറ്റിന്‍കര, പൂവാര്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ബ്ലേഡ് മാഫിയ സജീവമാകുന്നുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications