പരാതി പേടിച്ച് ബ്ലേഡ് മാഫിയക്കാരന്‍ ആത്മഹത്യചെയ്തു
എറണാകുളം: ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷന്‍ കുബേരയുമായി പോലീസ് മുന്നോട്ട് പോകുന്നതിനിടെ ഒരു ബ്ലേഡ് മാഫിയക്കാരന്‍ ആത്മഹത്യ ചെയ്തതായി വാര്‍ത്ത. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് സജി എന്ന ചെറുപ്പക്കാരനാണ് ആത്മഹത്യ ചെയ്തത്.
പോലീസ് നടപടി ഭയന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. സജിക്കെതിരെ പരാതി നല്‍കുമെന്ന് പണം കടം വാങ്ങിയ ചിലര്‍ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അനധികൃത പണമിടപാടുകാരെ പിടുകൂടാന്‍ പോലീസ് എടുക്കുന്ന നടപടി ചിലര്‍ ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. വാങ്ങിയ പണം മടക്കിക്കൊടുക്കാതിരിക്കാനുള്ള ഉപായമായി ചിലര്‍ ഓപ്പറേഷന്‍ കുബേരയെ ഉപയോഗിക്കുന്നുണ്ടത്രെ. ജനങ്ങള്‍ക്ക് നേരിട്ട് വിവരം നല്‍കാനുള്ള സംവിധാനം ഉപയോഗിച്ചാണ് ഇത്.
വന്‍കിടക്കാരെ ഒഴിവാക്കിക്കൊണ്ട് പോലീസ് നടത്തുന്ന പരിശോധന വന്‍ പ്രഹസനമാണെന്ന് ആരോപണമുണ്ട്. ഇതിനിടെ തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയക്കെതിരെ പരാതി കൊടുത്ത ദമ്പതിമാരെ കേസില്‍ കുടുക്കിയതായുള്ള വാര്‍ത്തകളും പുറത്ത് വരുന്നു.
തമിഴ് നാട്ടില്‍ നിന്നുള്ള പണമിടപാട് സ്ഥാപനങ്ങള്‍ അതിര്‍ത്തി ജില്ലകളില്‍ നടത്തുന്ന കൊള്ളപ്പലിശ പിരിക്കലിനെതിരെ ഓപ്പറേഷന്‍ കുബേര ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങളാണ് ഏജന്റുമാരെ നിയമിച്ച് ഇത്തരം സ്ഥലങ്ങളില്‍ കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്നത്.












Click it and Unblock the Notifications