ബിന്ധ്യയുടെ മാതാവിന്റെ മരണം; മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല
അമ്പലപ്പുഴ: കൊച്ചി ബ്ലൂ ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യ തോമസിന്റെ മാതാവ് മോളി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയില്ല. പനച്ചുവട് റെയിവെ ക്രോസിന് സമീപം കുറ്റിക്കാട്ടിലാണ് ബിന്ധ്യയുടെ അമ്മ പുന്നപ്ര വടക്കുപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുല്ലശേരി വീട്ടില്‍ തോമസിന്റെ ഭാര്യ മോളി(62)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മൃതദേഹത്തിന് പഴക്കുമുണ്ടായിരുന്നതും, കാര്യമായി പരിക്കില്ലാത്തതും മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. റെയില്‍വെ ജീവനക്കാരാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മോളിയുടെ സഹോദരന്റെ മകന്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. എറണാകുളത്ത് ജയിലില്‍ കഴിയുന്ന ബിന്ധ്യയെ കാണാന്‍ പോകുമ്പോള്‍ അപകടത്തില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് പോലീസ് നല്‍കുന്ന സൂചന.

അതിനിടെ മോളി തോമസിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നു കാട്ടി ബിന്ധ്യ കൊല്ലം കോടതിയിലും നെടുമങ്ങാട് കോടതിയിലും അപേക്ഷ നല്‍കും.












Click it and Unblock the Notifications