തൃശ്ശൂർ ക്വാറിയിൽ സ്ഫോടനം; ഒരാൾ മരിച്ചു..4 പേർക്ക് ഗുരുതര പരിക്ക്
തൃശ്ശൂരിൽ ക്വാറിയിൽ സ്ഫോടനം.വടക്കാഞ്ചേരി വാഴക്കോട് കരിങ്കൽ ക്വാറിയിലാണ് സ്ഫോടം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൽ നൗഷാദ് ആണ് മരിച്ചത്. 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ഒന്നരവർഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
സ്ഫോടനം നടക്കുമ്പോൾ ക്വാറി ഉടമ നൗഷാദ് ഉൾപ്പെടെ നാല് പേരാണ് ഉണ്ടായത്. ക്വാറിക്ക് അകത്ത് മീന്‍ വളര്‍ത്തന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇവര്‍ ക്വാറയിലെത്തിയതെന്നാണ് സൂചന.സംഭവ സ്ഥലത്ത് പോലീസ് പര്ശോധന നടത്തുകയാണ്.












Click it and Unblock the Notifications