Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സ്‌ഫോടനം; മുഖ്യപ്രതി അറസ്റ്റിലായി

കണ്ണൂര്‍: വ്യാഴാഴ്ച രാത്രി പൊടിക്കുണ്ട് രാമതെരു രാജേന്ദ്ര നഗര്‍ കോളനിക്കു സമീപത്തെ വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാട് പന്നേന്‍പാറ സ്വദേശി അനൂപിനെയാണ് (43) അറസ്റ്റ് ചെയ്തത്. ഇയാളും കുടുംബവും വാടകയ്ക്ക് താമസിച്ചുവരുന്ന വീട്ടിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ രണ്ടുനില വീട് പൂര്‍ണമായും തകരുകയും സമീപമുള്ള ഒട്ടേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് അനൂപ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

kannur-map

അനൂപിന്റെ മകള്‍ ഹിബക്കും ഭാര്യ റാഹിലക്കും പരിക്കേറ്റിരുന്നു. 40 ശതമാനം പൊള്ളലേറ്റ ഹിബയുടെ പരിക്ക് ഗുരുതരമാണ്. കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മയ്യില്‍ സ്വദേശിനി ജ്യോത്സനയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്‌ഫോടനം നടന്നത്. സമീപമുള്ള 5 വീടുകള്‍ ഭാഗികമായി തകരുകയും 25 വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ പറ്റുകയും ചെയ്തു.

നൂറു മീറ്റര്‍ അകലവരെ സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു. അഞ്ചുകിലോമീറ്ററോളം സ്‌ഫോടനശബ്ദം കേട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+