കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എ മുനിരത്നയുടെ രാജരാജേശ്വരി നഗറിലെ വീടിന് സമീപം ഇന്ന് രാവിലെ 9.20 ഓടെയായിരുന്നു സ്ഫോടനം നടന്നത്.
എംഎല്‍എയുടെ വീടിന് സമീപത്ത് കൂടെ നടക്കുകയായിരുന്ന വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ സമീപത്തെ വീടിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ സ്ഫോടനം നടന്ന സ്ഥലം പോലീസ് നീരക്ഷിച്ചു വരികയാണ്.

സ്ഫോടനത്തിന്‍റെ സ്വഭാവവും ആഘാതവും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ബെംഗളൂരു സിറ്റി പോലിസ് കമ്മീഷ്ണണര്‍ ടി സുനീല്‍ കുമാര്‍ വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.












Click it and Unblock the Notifications