കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ധയായി ജനിച്ച സുഹറാബി ഇനി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക

  • By Desk
Google Oneindia Malayalam News

പാരാടിയ സുഹ്‌റാബിയുടെ ആഗ്രഹം സഫലമായി. കരുളായി മൈലമ്പാറ സ്വദേശി സുഹ്‌റാബി ഇനി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക .തന്റെ വൈകല്യങ്ങളെ മറന്ന് പരിശ്രമത്തിനൊടി വിലാണ് സുഹ്‌റാബി അധ്യാപിക ആവണമെന്ന സ്വപ്നം സാക്ഷാല്‍കരിച്ചത്. ജന്‍മനാ അന്ധയായി ജനിച്ച സുഹറാബി തന്റെ വൈകല്യങ്ങളില്‍ പകച്ച് നില്‍ക്കാതെ നീണ്ട പരിശ്രമത്തിനൊടുവില്‍ പി.എസ്.സി നടത്തിയ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.

വൈകൃതങ്ങളുടെ കൂത്തരങ്ങായ സാത്താന്‍ സേവ; പിണറായി സര്‍ക്കാരും അടയിരിക്കുന്നുവൈകൃതങ്ങളുടെ കൂത്തരങ്ങായ സാത്താന്‍ സേവ; പിണറായി സര്‍ക്കാരും അടയിരിക്കുന്നു

നിലവില്‍ കരുളായി പഞ്ചായത്ത് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്യുകയായിരുന്നു സുഹ്‌റാബി. പൂക്കോട്ടുംപാടം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സുഹറാബിക്ക് അധ്യാപികയായി ജോലി ലഭിച്ചിട്ടുള്ളത്.കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാറും അസിസ്റ്റന്റ് സെക്രട്ടറി പ്രസാദും മറ്റ് ജീവനക്കാരും ചേര്‍ന്ന് സുഹറാബിയെ പൂക്കോട്ടുംപാടം സ്‌കൂളില്‍ എത്തിച്ചു.

suhrabi

പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജോലിലഭിച്ച കരുളായി മൈലമ്പാറ സ്വദേശി സുഹ്‌റാബി സ്‌കൂളിലെ രജിസ്റ്ററില്‍ ഒപ്പുവെക്കുന്നു

സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജി.സാബുവും ഉപപ്രധാന അധ്യാപിക റസിയ ബീഗവും മറ്റ് അധ്യാപകരും ചേര്‍ന്ന് സുഹറാബിയെ സ്‌കൂളിലേക്ക് സ്വീകരിച്ചു. സുഹ്‌റാബിയുടെ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ പരിശോധിച്ച് റജിസ്റ്ററില്‍ സുഹറാബി ഒപ്പ് വച്ചതോടെ നീണ്ട നാളത്തെ കാത്തിരിപ്പിനാണ് സാഫല്യമായത്.

English summary
blind suharaabi is a government school teacher
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X