കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിയെ പോലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളി;സർക്കാരിനെതിരെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ബിനീഷ് കൊടിയേരിയുടെ വീട്ടിൽ റെയിഡ് നടത്തി മടങ്ങവേ എൻഫോഴ്സ്മെന്റ് ഉദ്യോ ഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോ ഗിച്ച് ദേശീയ അന്വേഷണ ഏജൻസികളുടെ ജോലി തടസപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഫെഡറൽ വ്യവസ്ഥയുടെ ലംഘനവുമാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

 k-surendran

വാളയാറിലെ ഉൾപ്പെടെ നീതി നിഷേധിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങൾ സംസ്ഥാനത്തുണ്ടായിട്ടും ഇടപെടാത്ത ബാലാവകാശ കമ്മീഷൻ കൊടിയേരിയുടെ വീട്ടിൽ നടന്ന നിർണായക റെയിഡ് മുടക്കാൻ പറന്നെത്തിയത് അപഹാസ്യമാണ്. കോഴിക്കോട് ഇന്നും ആറുവയസുള്ള കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കുട്ടികൾക്ക് നേരെ തുടർച്ചയായ അതിക്രമങ്ങളാണുണ്ടാകുന്നത്.
ഇതിലൊന്നും പ്രതികരിക്കാത്ത ബാലാവകാശ കമ്മീഷൻ പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ കുടുങ്ങിയപ്പോൾ നടക്കുന്ന അന്വേഷണം തടസപ്പെടുത്താൻ ഓടിയെത്തിയത് പ്രതിഷേധാർഹമാണ്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ മുഴുവൻ ദുരുപയോ ഗം ചെയ്യുകയാണ്. ബിനീഷ് കൊടിയേരിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം നിലപാട് അവരുടെ അണികൾക്ക് പോലും അം ഗീകരിക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ നാടകമാണ് കൊടിയേരിയുടെ വീട്ടിൽ നടന്നത്. എ.കെ.ജി സെന്ററിന്റെ നിർദ്ദേശം അനുസരിച്ചാണ് കൊടിയേരിയുടെ വീട്ടിലുള്ളവരും പുറത്തുള്ള ബന്ധുക്കളും പ്രതികരിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ബിനീഷിന്റെ ബിനാമി കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയത് ലക്ഷങ്ങൾ? അന്വേഷണത്തിന് ഇഡിബിനീഷിന്റെ ബിനാമി കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് നൽകിയത് ലക്ഷങ്ങൾ? അന്വേഷണത്തിന് ഇഡി

യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്

ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ്ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ്

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

English summary
blocking ED by the police is a challenge to the rule of law says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X