കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും തടഞ്ഞത് ജനാധിപത്യ വിരുദ്ധം; പിണറായി വിജയന്‍

Google Oneindia Malayalam News

തിരുവനനന്തപുരം: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സന്ദര്‍ശനം തടഞ്ഞ യുപി പൊലീസ് നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യന്ത്രി അഭിപ്രായപ്പെട്ടു.

ടിഎന്‍ പ്രതാപന് കയ്പംഗലം വേണം, അടൂര്‍ പ്രകാശിന് കോന്നിയും; മന്ത്രിമാരാവാന്‍ മോഹിച്ച് എംപിമാര്‍ടിഎന്‍ പ്രതാപന് കയ്പംഗലം വേണം, അടൂര്‍ പ്രകാശിന് കോന്നിയും; മന്ത്രിമാരാവാന്‍ മോഹിച്ച് എംപിമാര്‍

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹത്രാസിലേക്ക് പോകാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യവും എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന യുപി പൊലീസിന്‍റെ നീക്കം ആത്യന്തികമായ ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

pinarayi

ദില്ലിയില്‍ നിന്നും ഹത്രാസിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും വാഹനം യമുന ഹൈവേയില്‍ വെച്ച് യുപി പൊലീസ് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഉന്തും തള്ളുമായി. പെണ്‍കുട്ടിയെ വീട് സന്ദര്‍ശിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യമുന എക്സ്പ്രസ് വേയിലുടെ രാഹുലും പ്രിയങ്കയും കാല്‍നടയായി മുന്നോട്ട് നീങ്ങിയോതോടെ പൊലീസ് വീണ്ടും തടയുകയായിരുന്നു.

Recommended Video

cmsvideo
അതി ക്രൂരന്മാനാരായി യുപി പൊലീസ്| Rahul and Priyanka Being Brought Back to Delhi | Oneindia Malayalam

പോലീസ് നടപടിയെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി മുന്നോട്ട് വന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവിനെ കായികപരമായിട്ടായിരുന്നു പൊലീസ് നേരിട്ടത്. പൊലീസിന്‍റെ തള്ളലില്‍ രാഹുല്‍ ഗാന്ധി നിലത്ത് വീണു. തുടര്‍ന്ന് രണ്ടു പേരേയും അറസ്റ്റ് ചെയ്ത യുപി പൊലീസ് ഗസ്റ്റ് ഹൗസില്‍ എത്തിച്ച ശേഷം ദില്ലിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.

'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം

English summary
Blocking Rahul Gandhi and Priyanka is anti-democratic; Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X