Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലോഗര്‍ 'കടത്തനാടൻ' എടച്ചേരി ദാസന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ എടച്ചേരി ദാസന്‍ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണകാരണം. ഇടതുപക്ഷ സഹയാത്രികനായിരുന്ന എടച്ചേരി ദാസന്‍ സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധയോടെ ഇടപെട്ടിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ നവ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലും സജീവ സാന്നിധ്യമായിരുന്നു.

dasan

പുറമേരി ഹൈ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കടത്തനാടന്‍ എന്ന പേരിലാണ് എടച്ചേരി ദാസന്‍ ബ്ലോഗ് എഴുതിയിരുന്നത്. എടച്ചേരി ദാസന്റെ താളുകള്‍, കടത്തനാടന്‍ എന്നീ ബ്ലോഗുകള്‍ സ്വന്തമായി ഉണ്ടായിരുന്നു. ജനകീയ സിനിമാ നിര്‍മാണ കൂട്ടായ്മയായയ ഒഡേസയുമായി സഹകരിച്ചു. ഒഡേസ മൂവീസ് എന്ന ബ്ലോഗിലും പങ്കാളിയായിരുന്നു.

മതവാദി സൂര്യന്ന് കീഴിലുള്ള സര്‍വ്വതിനേയും കുറിച്ച് യുക്തിസഹമായി സംസാരിക്കും,വിമര്‍ശിക്കും, പരിഹസിക്കും. എന്നാല്‍, സ്വന്തം മതത്തെക്കുറിച്ച് ആരും അത്തരം സമീപനം സ്വീകരിക്കുന്നത് അയാള്‍ സഹിക്കില്ല. സ്വന്തം മതമൊഴികെയുള്ള ഏതെങ്കിലും വിഷയത്തില്‍ മതവാദിയോട് യുക്തിഹീനമായി സംസാരിച്ചു നോക്കൂ. അയാളത് നിഷ്‌കരുണം തള്ളും - ഇതായിരുന്നു ഫേസ്ബുക്കില്‍ എടച്ചേരി ദാസന്റെ അവസാനത്തെ പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+