വിദേശ ബ്ലോഗര്‍മാരുടെ കേരള ബ്ലോഗ് എക്സ്പ്രസ്സ് കാസര്‍കോട് കാണാന്‍ എത്തി
കാസര്‍കോട്: തെക്ക് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ബ്ലോഗര്‍മാരുടെ കേരള യാത്ര ആലപ്പുഴയും കോട്ടയവും ഇടുക്കിയും തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും കടന്ന് വടക്കേയറ്റത്തുള്ള കാസര്‍കോട്ടെത്തി . ഈമാസം 18ന് തിരുവനന്തപുരത്ത് നിന്ന് ടൂറിസം മന്ത്രികടകംപള്ളി സുരേന്ദ്രന് ഫഌഗ് ഓഫ് ചെയ്ത ബ്ലോഗ് എക്സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനാണ് കാണാവുന്നത്ര കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും ഇന്ന്് കാസര്‍കോട്ടെത്തിയത് .

ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പത് ബ്ലോഗര്‍മാരുടെ സംഘമാണ് ഇത്തവണത്തെ കേരള ബ്ലോഗ് എക്സ്പ്രസ്സിലുള്ളത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെത്തിയ സംഘം നീലേശ്വരം ഹെര്‍മിറ്റേജിലും കാനന്‍ ബീച്ച്റിസോര്‍ട്ട്, മലബാര്‍ ഓഷ്യന്‍ ഫ്രന്‍ഡ്, യോഗ ആന്റ് നാച്ചുറോപ്പതി, മന്ത്ര റിസോര്‍ട്ട് എന്നിവിടങ്ങളിലുമായി തങ്ങും.
30ന് രാവിലെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നീലേശ്വരത്തെ വലിയപറമ്പ കായലില്‍ ഉല്ലാസ സവാരി ചെയ്യുന്ന സംഘം പതിനൊന്ന് മണിയോടെ പ്രദേശത്തെ ക്ഷേത്രത്തിലെത്തി വടക്കന്‍ മലബാറിലെ സുപ്രധാന അനുഷ്ഠാനകലയായ തെയ്യം ആസ്വദിക്കും. തുടര്‍ന്ന് കാസര്‍കോടന്‍ കാഴ്ചകള്‍ കാണാനിറങ്ങും. താജ് വിവന്തയിലെ ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിയോടെ കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട കാണാനിറങ്ങും. വൈകിട്ട് മലബാര്‍ എക്സ്പ്രസ്സില്‍ എറണാകുളത്തേക്ക് തിരിക്കും.
'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്സ്പ്രസിന്റെ കേരള പര്യടനം നടക്കുന്നത്. മനോഹരമായ മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങള്‍ ഇതിനോടകം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു.
അഞ്ചു വര്‍ഷം മുമ്പ് കേരള ടൂറിസം തുടങ്ങിവെച്ച കേരള ബ്ലോഗ് എക്സ്പ്രസ്സിന്റെ കഴിഞ്ഞ നാല് എഡിഷനുകളും വന്‍ വിജയമായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന യാത്രക്കിടയില്‍ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ കേരളീയ സംസ്ക്കാരത്തെ അടുത്തറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ബ്ലോഗര്‍മാര്‍ക്ക് കൈവരുന്നത്. ഏപ്രില്‍ ഒന്നിന് കൊച്ചിയിലാണ് കേരള ബ്ലോഗ് എക്സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന് സമാപിക്കുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications