കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ ബ്ലോഗര്‍മാരുടെ കേരള ബ്ലോഗ് എക്‌സ്പ്രസ്സ് കാസര്‍കോട് കാണാന്‍ എത്തി

Google Oneindia Malayalam News

കാസര്‍കോട്: തെക്ക് തിരുവനന്തപുരത്തു നിന്ന് തുടങ്ങിയ ബ്ലോഗര്‍മാരുടെ കേരള യാത്ര ആലപ്പുഴയും കോട്ടയവും ഇടുക്കിയും തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളും കടന്ന് വടക്കേയറ്റത്തുള്ള കാസര്‍കോട്ടെത്തി . ഈമാസം 18ന് തിരുവനന്തപുരത്ത് നിന്ന് ടൂറിസം മന്ത്രികടകംപള്ളി സുരേന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്ത ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷനാണ് കാണാവുന്നത്ര കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ആസ്വദിച്ചും ഇന്ന്് കാസര്‍കോട്ടെത്തിയത് .

kerala-blog

ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനിസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പത് ബ്ലോഗര്‍മാരുടെ സംഘമാണ് ഇത്തവണത്തെ കേരള ബ്ലോഗ് എക്‌സ്പ്രസ്സിലുള്ളത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെത്തിയ സംഘം നീലേശ്വരം ഹെര്‍മിറ്റേജിലും കാനന്‍ ബീച്ച്‌റിസോര്‍ട്ട്, മലബാര്‍ ഓഷ്യന്‍ ഫ്രന്‍ഡ്, യോഗ ആന്റ് നാച്ചുറോപ്പതി, മന്ത്ര റിസോര്‍ട്ട് എന്നിവിടങ്ങളിലുമായി തങ്ങും.

30ന് രാവിലെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നീലേശ്വരത്തെ വലിയപറമ്പ കായലില്‍ ഉല്ലാസ സവാരി ചെയ്യുന്ന സംഘം പതിനൊന്ന് മണിയോടെ പ്രദേശത്തെ ക്ഷേത്രത്തിലെത്തി വടക്കന്‍ മലബാറിലെ സുപ്രധാന അനുഷ്ഠാനകലയായ തെയ്യം ആസ്വദിക്കും. തുടര്‍ന്ന് കാസര്‍കോടന്‍ കാഴ്ചകള്‍ കാണാനിറങ്ങും. താജ് വിവന്തയിലെ ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിയോടെ കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട കാണാനിറങ്ങും. വൈകിട്ട് മലബാര്‍ എക്‌സ്പ്രസ്സില്‍ എറണാകുളത്തേക്ക് തിരിക്കും.

'ട്രിപ്പ് ഓഫ് എ ലൈഫ് ടൈം' എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനം നടക്കുന്നത്. മനോഹരമായ മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങള്‍ ഇതിനോടകം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു.

അഞ്ചു വര്‍ഷം മുമ്പ് കേരള ടൂറിസം തുടങ്ങിവെച്ച കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ കഴിഞ്ഞ നാല് എഡിഷനുകളും വന്‍ വിജയമായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന യാത്രക്കിടയില്‍ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ കേരളീയ സംസ്‌ക്കാരത്തെ അടുത്തറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് ബ്ലോഗര്‍മാര്‍ക്ക് കൈവരുന്നത്. ഏപ്രില്‍ ഒന്നിന് കൊച്ചിയിലാണ് കേരള ബ്ലോഗ് എക്‌സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന്‍ സമാപിക്കുന്നത്.

മോദി പാവങ്ങള്‍ക്ക് ഒന്നും ചെയ്യില്ല; അമിത് ഷായുടെ കിടിലന്‍ പ്രസംഗം!! അന്ധംവിട്ട് പാര്‍ട്ടിക്കാര്‍മോദി പാവങ്ങള്‍ക്ക് ഒന്നും ചെയ്യില്ല; അമിത് ഷായുടെ കിടിലന്‍ പ്രസംഗം!! അന്ധംവിട്ട് പാര്‍ട്ടിക്കാര്‍

പ്രഭാത സവാരിക്കിടെ സ്ത്രീകളോട് അതിക്രമം; വടകരയൽ യുവാവ് അറസ്റ്റില്‍പ്രഭാത സവാരിക്കിടെ സ്ത്രീകളോട് അതിക്രമം; വടകരയൽ യുവാവ് അറസ്റ്റില്‍

English summary
bloggers visit kasarkode as part of kerala blog express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X