കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ തസ്തികയുടെ യോഗ്യതയില്‍നിന്ന് എംഎല്‍ടിയെ പിഎസ് സി എടുത്തുമാറ്റിയത് ആര്‍ക്കുവേണ്ടി..? സംശയം ബലപ്പെടുന്നു

Google Oneindia Malayalam News

കോഴിക്കോട്: ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ തസ്തികയുടെ യോഗ്യതയില്‍നിന്ന് മെഡിക്കല്‍ ലാബ് ടെക്‌നോളജിയെ പിഎസ് സി ഒഴിവാക്കിയത് ദുരൂഹവും പക്ഷപാതപരവുമാണെന്ന് ഉദ്യോഗാര്‍ഥികള്‍. ആരോഗ്യരംഗത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും മികച്ച അക്കാദമിക് നിലവാരവും നൈപുണ്യശേഷിയും ആവശ്യമുള്ള മേഖലയാണ് മെഡിക്കല്‍ ലാബ് ടെക്‌നോളജി. ഡിപ്ലോമ മുതല്‍ പിജി വരെ എംഎല്‍ടി കോഴ്‌സ് കഴിഞ്ഞിറങ്ങിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയാണ് പിഎസ് സി വഴിയുള്ള ഉദ്യോഗം.

 psc

എന്നാല്‍, പിഎസ് സി പുതുതായി പ്രഖ്യാപിച്ച ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ യോഗ്യതയില്‍നിന്ന് എംഎല്‍ടിയെ പുറത്തെടുത്തിരിക്കുകയാണ്. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിബിടി സര്‍ട്ടിഫിക്കറ്റ് മാത്രമാക്കിയിരിക്കുകയാണ് യോഗ്യത. കേവലം ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്. ആകെ രണ്ടു സീറ്റുകളാണ് ഇവിടെയുള്ളത്. കോഴ്‌സ് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. എന്നിരിക്കെ യോഗ്യത മാറ്റിനിര്‍ണയിച്ചാല്‍ നിര്‍ബന്ധമായും തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ള ഏതോ ചിലരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് ഈ ചുവടുമാറ്റമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.


രാജ്യത്തെങ്ങും ബ്ലഡ് ബാങ്കുകളില്‍ ജോലി ചെയ്യുന്നതിന് എംഎല്‍ടി ഒരു യോഗ്യതയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഡിഎംഒ ഓഫിസുകള്‍ക്കു മുന്നില്‍ സമരം ഉള്‍പ്പെടെയുള്ള പരിപാടികളുമായി മുന്നോട്ടു പോവുകയാണെന്ന് ഉദ്യോഗാര്‍ഥികളുടെ കൂട്ടായ്മ അറിയിച്ചു. നിധിന്‍ സി, ഷനജ് ലാല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കഞ്ചാവ് മണക്കുന്ന ഇടുക്കി; ദിനംപ്രതി കേസുകൾ, കഞ്ചാവ് ചെടികള്‍ കണ്ടെത്തി...കഞ്ചാവ് മണക്കുന്ന ഇടുക്കി; ദിനംപ്രതി കേസുകൾ, കഞ്ചാവ് ചെടികള്‍ കണ്ടെത്തി...

English summary
medical lab technology was discarded by psc blood bank technician
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X